കായംകുളം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സിനിമയ്ക്കുമെതിരെ അടുത്ത കാലത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഫാസിസത്തിന്റെ പുതിയ മുഖമാണെന്ന് തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റി അംഗീകരിച്ച പ്രമേയം ചൂട്ടിക്കാട്ടി. പെരുന്തച്ചന്‍ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ അനശ്വര ചലച്ചിത്രകാരനുമായ തോപ്പില്‍ അജയന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റിയുടെ മൂന്നാമത് വാര്‍ഷികം വള്ളികുന്നത്ത് തോപ്പില്‍ അജയന്റെ വസതിയില്‍ നടന്നു.
വാര്‍ഷിക പൊതുയോഗം പ്രശസ്ത സിനിമാ സംവിധായകനും ഫിലിം സൊസൈറ്റി രക്ഷാധികാരിയുമായ പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഗായകനും സംഗീത സംവിധായകനുമായ കെ.പി.എ.സി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ-സിനിമാ മേഖലകളില്‍ നിന്ന് വിടപപറഞ്ഞ പ്രതിഭകളായ എം.ടി.വാസുദേവന്‍ നായര്‍, പി.ജയചന്ദ്രന്‍, കവിയൂര്‍ പൊന്നമ്മ, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരെയും രാഷ്ട്രീയ പ്രവര്‍ത്തകനും ഫിലിം സൊസൈറ്റിയുടെ ആജീവനാന്ത അംഗവുമായിരുന്ന പി.കെ.പ്രകാശിനെയും അനുസ്മരിച്ചു കൊണ്ട് റെജി പണിക്കര്‍ സംസാരിച്ചു. തോപ്പില്‍ അജയന്റെ സഹധര്‍മ്മിണിയും ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ ഡോ.സുഷമ അജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അജയന്‍ പോക്കാട്ട് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സിനിമാ സംവിധായകനും ഫിലിം സൊസൈറ്റി പ്രസിഡന്റുമായ നൂറനാട് രാമചന്ദ്രന്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. അഡ്വ. എന്‍.എസ്. ശ്രീകുമാര്‍, ചാരുമ്മൂട് പുരുഷോത്തമന്‍, അഡ്വ.ആര്‍. ഉല്ലാസ്, റെജി പണിക്കര്‍, അജയന്‍ പോക്കാട്ട്, ടി.ആര്‍.ബാബു, കെ.ഷാനവാസ്, അഡ്വ.ഗീത സലിം, പി.ഷാജി, സന്തോഷ് വിചാര, ജി.മോഹനന്‍ പിള്ള, സലിംകുമാര്‍ പനത്താഴ, രഞ്ജിത്ത് കൃഷ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി സുഷമ അജയന്‍ സ്വാഗതവും അജയന്‍ പോക്കാട്ട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രമോദ് പയ്യന്നൂര്‍, നൂറനാട് രാമചന്ദ്രന്‍ (രക്ഷാധികാരിമാര്‍), കെ.പി.എ.സി ചന്ദ്രശേഖരന്‍ (പ്രസിഡന്റ്), അഡ്വ.ആര്‍.ഉല്ലാസ് (വൈസ് പ്രസിഡന്റ്), ഡോ.സുഷമ അജയന്‍ (സെക്രട്ടറി), റെജി പണിക്കര്‍ (ജോയിന്റ് സെക്രട്ടറി), അജയന്‍ പോക്കാട്ട് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ പ്രവര്‍ത്തക സമിതിയെ വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു.
സിനിമയിലെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനെതിരെ ഭരണകൂടവും വര്‍ഗീയ ശക്തികളും നടത്തുന്ന കടന്നാക്രണങ്ങളില്‍ വാര്‍ഷിക പൊതുയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സകൂള്‍ കുട്ടികള്‍ക്കായി ഓപ്പണ്‍ എയര്‍ ചലച്ചിത്ര പ്രദര്‍ശനം, ലഹരിക്കെതിരെ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍, സിനിമാ ചര്‍ച്ച, സെമിനാര്‍ തുടങ്ങിയ ഭാവി പ്രവര്‍ത്തങ്ങള്‍ക്ക് പൊതുയോഗം രൂപം നല്‍കി. മലയാള സിനിമയിലെ വേറിട്ട സിനിമാ സംവിധായകനായിരുന്ന തോപ്പില്‍ അജയന്റെ സിനിമാ സ്വപ്നങ്ങളും ഉന്നതമായ കലാചിന്തകളും ഉയര്‍ത്തിപിടിക്കുന്ന ഫിലിം സൊസൈറ്റി നല്ല സിനിമകളുടെ പ്രദര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുകയും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സിനിമാ പരിശീലനം നല്‍കുന്ന ശില്‍പശാലകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റിയുടെ ഭാരവാഹികള്‍: പ്രമോദ് പയ്യന്നൂര്‍, നൂറനാട് രാമചന്ദ്രന്‍ (രക്ഷാധികാരിമാര്‍), കെ.പി.എ.സി ചന്ദ്രശേഖരന്‍ (പ്രസിഡന്റ്), ഡോ.സുഷമ അജയന്‍ (സെക്രട്ടറി), അജയന്‍ പോക്കാട്ട് (ട്രഷറര്‍) എന്നിവര്‍.
Related News