ഒറ്റപ്പാലം : യുവ തലമുറയുടെ ചൂടും, തുടിപ്പും, ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആക്ഷന്‍, ത്രില്ലര്‍ ചിത്രമായ 'കിരാത' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് തിരുവനന്തപുരം നിള തീയേറ്ററില്‍ നടന്നു. പ്രമുഖ സംവിധായകന്‍ തുളസീദാസ്, ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇടത്തൊടി ഭാസ്‌കരന് പോസ്റ്റര്‍ നല്‍കികൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്ന്, ഫസ്റ്റ് ലുക്ക് ട്രെയ്‌ലറിന്റെ പ്രദര്‍ശനവും നടന്നു.
എം. ആര്‍. ഗോപകുമാര്‍ (ഫിലിം ആക്ടര്‍, 'വിധേയന്‍' ഫെയിം), ദിനില്‍ ജെ. കെ - (അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്, കഴക്കൂട്ടം), തുളസീദാസ് - (ഫിലിം ഡയറക്ടര്‍), ദിനേഷ് പണിക്കര്‍ (ആക്ടര്‍-ഡയറക്ടര്‍-പ്രൊഡ്യൂസര്‍), പന്തളം ബാലന്‍ (പിന്നണി ഗായകന്‍), യദു കൃഷ്ണന്‍ (ഫിലിം ആക്ടര്‍) എന്നിവരോടൊപ്പം, ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ കോന്നിയും, അസോസിയേറ്റ് ഡയറക്ടര്‍സ് ആയ കലേഷ് കോന്നി, ശ്യാം അരവിന്ദം, സ്‌ക്രിപ്റ്റ് റൈറ്റര്‍ ജിത്ത ബഷീര്‍, മറ്റ് അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്‌കരന്‍ (ബഹ്റൈന്‍) നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവയും റോഷന്‍ കോന്നിയാണ് കൈകാര്യം ചെയ്യുന്നത്. റോഷന്റെ സഹധര്‍മ്മിണി ജിറ്റ ബഷീറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. ഈ പടത്തിന്റെ ചിത്രീകരണം കോന്നി, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.
അച്ചന്‍കോവിലാറിന്റെ നിഗൂഡതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയ ജോഡികളായ ഒരുപറ്റം യുവാക്കളുടെ സംഘം, പാട്ടും, ആട്ടവുമായി അച്ചന്‍കോവിലാറിലെത്തിയ പ്രണയ ജോഡികള്‍ക്ക് നേരിടേണ്ടി വന്നത് ഭീകരത നിറഞ്ഞ ദിനരാത്രങ്ങളായിരുന്നു. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകര്‍ത്തുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കൊടുംകാടിന്റെ മനോഹര ഭൂമികയില്‍ സംഭവിക്കുന്ന, യുവ മിഥുനങ്ങളുടെ പ്രണയ രംഗങ്ങളും, സംഘട്ടന രംഗങ്ങളും, ഭീകരത നിറഞ്ഞ രംഗങ്ങളും, പ്രേക്ഷകര്‍ക്ക് ഒരു പുതുമ നിറഞ്ഞ അനുഭവമായിരിക്കും. അരിസ്റ്റോ സുരേഷിന്റെ വ്യത്യസ്ത ഗാനവും എല്ലാവരെയും ആകര്‍ഷിക്കും.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് - കലേഷ് കുമാര്‍ കോന്നി, ശ്യാം അരവിന്ദം, കലാസംവിധാനം - വിനോജ് പല്ലിശ്ശേരി. ഗാനരചന - മനോജ് കുളത്തിങ്കല്‍, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്. സംഗീതം - സജിത് ശങ്കര്‍, ആലാപനം- ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കല്‍, അരിസ്റ്റോ സുരേഷ്, സൗണ്ട്ഡിസൈന്‍ - ഹരിരാഗ് എം വാര്യര്‍. ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - ഫിഡില്‍ അശോക്. ടൈറ്റില്‍ ആനിമേഷന്‍- നിധിന്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജിത് സത്യന്‍, ചമയം - സിന്റാ മേരി വിന്‍സെന്റ്, നൃത്ത സംവിധാനം - ഷമീര്‍ ബിന്‍ കരീം റാവുത്തര്‍, വസ്ത്രാലങ്കാരം -അനിശ്രീ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - നന്ദഗോപന്‍, നവനീത്. സ്റ്റില്‍സ് - എഡ്ഡി ജോണ്‍, ഷൈജു സ്‌മൈല്‍. പി ആര്‍ ഓ- അയ്മനം സാജന്‍. പ്രൊഡക്ഷന്‍ ഹെഡ്ഡ് - ബഷീര്‍ എം.കെ.ആനകുത്തി, ഫോക്കസ് പുള്ളര്‍ - ഷിജുകല്ലറ, അലക്‌സ് കാട്ടാക്കട, അസോസിയേറ്റ് ക്യാമറാമാന്‍ - ശ്രീജേഷ്, ക്യാമറ അസോസിയേറ്റ് - കിഷോര്‍ ലാല്‍. യൂണീറ്റ് ചീഫ് - വിമല്‍ സുന്ദര്‍,
പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ് - അര്‍ജുന്‍ ചന്ദ്ര, ശ്രീരാഗ് പി. എസ്, സഫിന്‍ കെ. എച്ച്.ആര്‍ട്ട് അസിസ്റ്റന്റ്‌സ് - രോഹിത് വിജയന്‍, അനു കൃഷ്ണ, പോസ്റ്റര്‍ഡിസൈന്‍- ജേക്കബ്, ക്രിയേറ്റീവ് ബീസ് ബഹ്റൈന്‍, അര്‍ജുന്‍ ഓമല്ലൂര്‍. ടൈറ്റില്‍ ഗ്രാഫിക്‌സ് - നിധിന്‍ രാജ്, ലൊക്കേഷന്‍ മാനേജേഴ്‌സ് - ആദിത്യന്‍, ഫാറൂഖ്. ഓഡിറ്റേഴ്‌സ് - പി പ്രഭാകരന്‍ ആന്‍ഡ് കമ്പനി, ചാര്‍ട്ടേഡ് അക്കൗണ്ടന്റന്‍സ്, ഒറ്റപ്പാലം.
ചെമ്പില്‍ അശോകന്‍, ഡോ: രജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, നീനാ കുറുപ്പ്, ജീവ നമ്പ്യാര്‍, വൈഗ റോസ്, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമീര്‍ ബിന്‍ കരീം റാവുത്തര്‍, മുഹമ്മദ്ഷിഫ് നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്, ജി.കെ. പണിക്കര്‍, എസ്.ആര്‍. ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍ മേരി, ആര്‍ഷ റെഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാഫിയ അനസ് ഖാന്‍, മാളവിക, നയന ബാലകൃഷ്ണന്‍, മായാ ശ്രീധര്‍, കാര്‍ത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂര്‍, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി.ജെ, ഷേജു മോള്‍ വി, സെബാസ്റ്റ്യന്‍ മോനച്ചന്‍, അന്‍സു കോന്നി, ജോര്‍ജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണന്‍ കൊടുമണ്‍, ജയമോന്‍ ജെ. ചെന്നീര്‍ക്കര, ധനേഷ് കൊട്ടകുന്നില്‍, ഉത്തമന്‍ ആറന്മുള, രാധാകൃഷ്ണന്‍ നായര്‍, സണ്ണി, ബിനു ടെലന്‍സ്, എന്നിവരോടൊപ്പം നിര്‍മ്മാതാവ് ഇടത്തൊടി ഭാസ്‌കരന്‍ ഒരു ഗസ്റ്റ് വേഷത്തിലും അഭിനയിക്കുന്നു.
Related News