l o a d i n g

സാംസ്കാരികം

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ 'സാഹിതീയം ' പുസ്തകാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു

Thumbnail

ദമ്മാം: ലോക പുസ്തക ദിനത്തില്‍ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ 'സാഹിതീയം ' പുസ്തകാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. വായന മരിക്കുന്നു എന്നു വിലാപമുയരുന്ന ഈ കാലത്ത്, പുസ്തക പ്രേമികള്‍ ഏറെ ആവേശത്തോടെ ആഘോഷിക്കുന്ന പുസ്തക ദിനത്തില്‍, പശ്ചാത്തലത്തിലും, എഴുത്തിലുമെല്ലാം തികച്ചും വ്യത്യസ്തങ്ങളായ രണ്ടു പുസ്തകങ്ങള്‍ ആണ് അവതരിപ്പിക്കപ്പെട്ടത്.

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ , ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് മൗനചാരണത്തോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. മനുഷ്യസ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം, കഴിഞ്ഞ ദിവസം വിട പറഞ്ഞ ആഗോള കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് യോഗം ബാഷ്പ്പാഞ്ജലികള്‍ അര്‍പ്പിച്ചു.

പുസ്തക പരിചയത്തില്‍, വിശ്വവിഖ്യാത അമേരിക്കന്‍ സാഹിത്യകാരന്‍ മാര്‍ക്ക് ട്വയിന്റെ 'ദി പ്രിന്‍സ് ആന്‍ഡ് ദി പോപ്പര്‍ 'എന്ന പുസ്തകം കല്ല്യാണി ബിനുവും, പത്രപ്രവര്‍ത്തകനും, എഴുത്തുകാരനുമായ നിസാര്‍ പുതുവനയുടെ 'വെറുപ്പ് 'എന്ന പുസ്തകം ശ്രീമതി സീനത്ത് സാജിദും അവതരിപ്പിച്ചു . സാഹിത്യലോകത്ത് എന്നും ഒരു ക്ലാസ്സിക് നോവല്‍ എന്ന്. വിശേഷിപ്പിക്കപ്പെടുന്ന, 1881 ല്‍ കാനഡയില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പ്രിന്‍സ് ആന്‍ഡ് ദി പോപ്പര്‍ എന്ന പുസ്തകം വായിച്ചിട്ടുള്ളവര്‍ക്കും, ആ പുസ്തകത്തെ ഓര്‍മ്മിച്ചെടുക്കാനുള്ള അവസരമായി പുസ്തകാവതരണം മാറി. ധനികനായ വെയില്‍സ് രാജകുമാരന്‍ എഡ്വാര്‍ഡ് ട്യൂട്‌ലറിന്റെയും, ദരിദ്ര ബലനായ ടോം കാന്‍ഡിയുടെയും കഥ ഏറെ രസകരവും, ഹൃദ്യവുമായി ഗായിക കൂടിയായ കുമാരി കല്ല്യാണി ബിനു സദസിനു മുന്‍പില്‍ അവതരിപ്പിച്ചു. ലോകമാകമാനം വെറുപ്പിന്റെ കണങ്ങള്‍ അസമാധാനവും, അശാന്തിയും വിതയ്ക്കുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ വെറുപ്പ് ' എന്ന പുസ്തകം അവതരിപ്പിക്കപ്പെട്ടതും ഏറെ ശ്രദ്ധേയമായി. പരസ്പരം കൊന്നും കൊലവിളിച്ചും, മതവര്‍ഗ്ഗീയശക്തികള്‍, സമൂഹത്തില്‍ ആകമാനം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍, സഹജീവി സ്‌നേഹം കൊണ്ട് വെറുപ്പിനെ നേരിട്ട്, ഒരു പുതുലോകം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത, അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി സീനത്ത് സാജിദ് പുസ്തകം അവതരിപ്പിച്ചുകൊണ്ട് എടുത്തു പറഞ്ഞു.

സൗദി മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായ പരിപാടിയില്‍ ശ്രീ ബിനു കുഞ്ഞ് മോഡറേറ്റര്‍ ആയിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയരായ മാത്തുകുട്ടി പള്ളിപ്പാട്, ഇഖ്ബാല്‍ വെളിയങ്കോട് ,ലുഖ്മാന്‍ വിളത്തൂര്‍, നവാസ് കട്ടച്ചിറ, മുസ്തഫ മുക്കൂട് ,അനില്‍ റഹിമ, സജിത്ത്, ജയന്‍ ജോസഫ്, സൈനു കുമളി ,സബിതാ നസീര്‍, നജുമുസമാന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഷനീബ് അബൂബക്കര്‍, നജുമുസമാന്‍ കുളങ്ങരത്തൊടി എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍, മുരളീധരന്‍ നായര്‍, ആസിഫ് താനൂര്‍, മുഷാല്‍ തഞ്ചേരി, ഫബിനാ നജ്മുസമാന്‍, ഷാജു അഞ്ചേരി, ബൈജുരാജ്, അസ്ഹര്‍, ബൈജു കുട്ടനാട്, റൗഫ് ചാവക്കാട് ,നിഖില്‍ മുരളീധരന്‍, സുന്ദരന്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സജീവമായി പങ്കുചേര്‍ന്നു. ജോയ് തോമസ് ആലപിച്ച കവിതയും, അനില്‍ രഹിമയുടെ യാത്രാവിവരണവും ചടങ്ങിന് ആമുഖമായി അരങ്ങേറി. ഡോക്ടര്‍ സിന്ധു ബിനു സ്വാഗതവും, നസീര്‍ പുന്നപ്ര നന്ദിയും പറഞ്ഞു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025