കൊച്ചി: എമ്പുരാന്‍ വിവാദം വെറും ബിസിനസ് തന്ത്രം മാത്രമാണെന്ന് കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി. ആുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യം. കച്ചവടത്തിനുവേണ്ടിയുള്ള വെറും ഡ്രാമയാണ് ഇവിടെ നടക്കുന്നത്. സിനിയുടെ ചില ഭാഗങ്ങള്‍ കട്ട് ചെയ്യണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കട്ടു ചെയ്യാമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത്- സുരേഷ് ഗോപി പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ബിജെപി, ആര്‍എസ്എസ് സംഘപരിവാര്‍ സൈബര്‍ ആക്രമണം തുടരുമ്പോഴാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം. ഈ വിവാദവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപിയോട് പ്രതികരണം ചോദിച്ചുവെങ്കിലും നല്ല കാര്യങ്ങള്‍ സംസാരിക്കുവെന്നായിരുന്നു ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുടെ പ്രസ്താവന.
വിവാദങ്ങള്‍ക്കിടയിലും എമ്പുരാന്‍ റെക്കോര്‍ഡ് ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്. എമ്പുരാന്റെ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ രണ്ട് മിനിറ്റ് വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനവില്ലന്റെ പേര് ബജ്രംഗിയെന്നത് ബല്‍രാജ് എന്നാക്കി മാറ്റി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില രംഗങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും.
Related News