തോപ്പുംപടി: ഒന്നിലും ചേരാന്‍ ധൈര്യമില്ലാതെ മാറി നിന്ന തന്നെ അഭിനയം പഠിപ്പിച്ചത് നാടകമായിരുന്നുവെന്ന് നടി സ്‌നേഹ ശ്രീകുമാര്‍. എന്നെ ഞാനാക്കിയതും ജീവിതം പഠിപ്പിച്ചു തന്നതും നാടകമാണ്. ഇന്നും ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ കഴിയുന്ന മീഡിയം നാടകമാണെന്നും സ്‌നേഹ പറഞ്ഞു. നാടക് കൊച്ചി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന 'ധ്വനി 2025' ലോകനാടക ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകതായിരുന്നു അവര്‍.
സാംസ്‌ക്കാരിക സമ്മേളനം കെജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ കേന്ദ്ര പ്രതിനിധി പ്രൊഫ. കെവി തോമസ്, ടിഎം എബ്രഹാം, കൗണ്‍സിലര്‍ ഷീബ ഡുരോം, സോണി കെ ഫ്രാന്‍സിസ്, എസ്. ദിലീഷ്, ഇടക്കൊച്ചി സലിംകുമാര്‍, കൊച്ചിന്‍ ബാബു, ഫ്രാന്‍സിസ് ഈരവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു. തുടര്‍ന്ന് ഇടുക്കി ദര്‍ശന തോറ്റവരുടെ യുദ്ധങ്ങള്‍ എന്ന നാടകം അവതരിപ്പിച്ചു.
Related News