l o a d i n g

സാംസ്കാരികം

പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമെന്ന് മോഹന്‍ലാല്‍

Thumbnail

കൊച്ചി: എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ടെന്നു ഫേസ്ബുക് പോസ്റ്റില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. വിവാദ വിഷയങ്ങളെ സിനിമയില്‍നിന്നു നീക്കം ചെയ്യാന്‍ എമ്പുരാന്‍ ടീം ഒന്നടങ്കം തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് മോഹല്‍ ലാലിന്റെ വിശദീകരണം.

ഫോസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''ലൂസിഫര്‍ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌ക്കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു''.

ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയാണ് 'എമ്പുരാനി'ല്‍ ഉള്ളതെന്നു കുറ്റപ്പെടുത്തി ആര്‍എസ്എസ് മുഖപത്രമായ 'ഓര്‍ഗനൈസര്‍' കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സംഘപരിവാര്‍ സംഘടനകളും പരസ്യമായി സിനിമക്കെതിരെ രംഗത്തു വന്നിരുന്നു. ഈ പ്രതിഷേധത്തെത്തുടര്‍ന്ന് 'എമ്പുരാന്‍' സിനിമയില്‍നിന്നു പതിനേഴോളം ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

Latest News

 എസ്.കെയുടെ മിഴികള്‍ക്കു മുന്നില്‍ 'മറ്റൊരു തെരുവിന്റെ കഥ'യുമായി 'മംഗളൂരു', മിഠായിത്തെരുവില്‍ വേറിട്ടൊരു പുസ്തക പ്രകാശനം
എസ്.കെയുടെ മിഴികള്‍ക്കു മുന്നില്‍ 'മറ്റൊരു തെരുവിന്റെ കഥ'യുമായി 'മംഗളൂരു', മിഠായിത്തെരുവില്‍ വേറിട്ടൊരു പുസ്തക പ്രകാശനം
February 14, 2026
 ഇറാന്‍ യുദ്ധമുനമ്പില്‍; ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത് ട്രംപ്, വിമാനവാഹിനിക്കപ്പലുകള്‍ മധ്യേഷ്യയിലേക്ക്
ഇറാന്‍ യുദ്ധമുനമ്പില്‍; ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത് ട്രംപ്, വിമാനവാഹിനിക്കപ്പലുകള്‍ മധ്യേഷ്യയിലേക്ക്
February 14, 2026
 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026