l o a d i n g

ബിസിനസ്

നിക്ഷേപകര്‍ക്ക് ഭവന പദ്ധതികള്‍ നിര്‍മ്മിക്കാനുള്ള അനുമതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം

Thumbnail

ജിദ്ദ: രാജ്യത്തെ വികസന ഭവന പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കായി നിക്ഷേപകര്‍ക്ക് ഭൂമി വികസിപ്പിക്കാനും ഭവന നിര്‍മ്മാണം നടത്താനും അനുമതി നല്‍കുന്ന പുതിയ പദ്ധതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം നടത്തുന്നവര്‍ക്ക് ഭൂമിയുടെ നിശ്ചിത ശതമാനം അവകാശമായി കൈമാറുന്ന ഫ്രേംവര്‍ക്കിനാണ് അംഗീകാരം ലഭിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. രേഖകളില്ലാത്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നിയമവിധേയമാക്കുന്നതിനുള്ള അവസാന തീയതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും യോഗം തീരുമാനിച്ചു.

മേഖലയിലെ സുരക്ഷയും സമാധാനവും ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി കിരീടാവകാശി നടത്തിയ ചര്‍ച്ചകളും യോഗം വിലയിരുത്തി. അന്താരാഷ്ട്ര ഷിപ്പിംഗ് പാതകളും ഊര്‍ജ്ജ വിതരണ ശൃംഖലകളും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മള്‍ട്ടിനാഷണല്‍ മാരിടൈം ഡിഫന്‍സ് അലയന്‍സില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേരുന്നതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.

ഗാസ മുനമ്പിലെ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ സമഗ്രമായ സമാധാന പദ്ധതികളിലേക്കും ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിലേക്കും നയിക്കുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ, സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയെയും അന്താരാഷ്ട്ര നാണ്യനിധിയുടെ (IMF) 2026ലെ ആര്‍ട്ടിക്കിള്‍ കഢ കണ്‍സള്‍ട്ടേഷന്‍ റിപ്പോര്‍ട്ടിനെയും മന്ത്രിസഭ അഭിനന്ദിച്ചു.

സൗദി അറേബ്യയും ഇക്വഡോര്‍, കസാഖ്സ്ഥാന്‍, സ്‌പെയിന്‍, സൊമാലിയ, ദക്ഷിണ കൊറിയ, തുര്‍ക്കി തുടങ്ങിയ വിവിധ രാജ്യങ്ങളുമായുള്ള സഹകരണ കരാറുകള്‍ക്കും ധാരണാപത്രങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. ഔദ്യോഗിക ടെന്‍ഡര്‍ നിയമങ്ങളും വിവിധ വകുപ്പുകളുടെ പുതിയ ഭേദഗതികളും മന്ത്രിസഭയുടെ പരിഗണനയില്‍ പാസ്സായി.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026