l o a d i n g

കേരള

കേരളത്തില്‍ കനത്ത മഴ തുടരുന്നു; 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; അബിന്‍ വര്‍ക്കി എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധനാഴ്ച, ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍ ആറന്മുളയിലെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മടങ്ങുകയായിരുന്ന അബിന്‍ വര്‍ക്കി എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ട് എംഎല്‍എയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 7 മണിക്ക് പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

കോഴിക്കോട്, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ, ഇടുക്കി, വയനാട് എന്നീ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്. കൂടാതെ, കേരള സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍, വൈവവോസി ഉള്‍പ്പെടെ) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും (സര്‍വകലാശാല പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല).

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും; തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ യാത്രകള്‍ ഒഴിവാക്കാനും, തീരദേശവാസികള്‍ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

അബിന്‍ വര്‍ക്കി എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
പത്തനംതിട്ടയില്‍ പുത്തന്‍പീടിക ഷട്ടര്‍മുക്കില്‍ ഇന്നലെ രാത്രി 11.45-ഓടെയാണ് അബിന്‍ വര്‍ക്കി എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന കാറുമായി എംഎല്‍എയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ആറന്മുളയിലെ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പത്തനംതിട്ടയിലെ ഓഫിസില്‍ നിന്നും പ്രക്കാനത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

തലയിടിച്ച അബിന്‍ വര്‍ക്കിയെ സിടി സ്‌കാനിന് വിധേയനാക്കി. എംഎല്‍എയ്ക്കും ഡ്രൈവര്‍ വിഷ്ണു, ജെറിന്‍, അരുണ്‍ എന്നിവര്‍ക്കും, എതിരേ വന്ന കാര്‍ ഓടിച്ചിരുന്ന അതുമ്പുംകുളം സ്വദേശി സജിക്കും പരുക്കേറ്റിട്ടുണ്ട്. എല്ലാവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാശനഷ്ടങ്ങളും മന്ത്രിസഭാ യോഗവും
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ദുരന്തബാധിത മേഖലകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ആറന്മുള, റാന്നി ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുന്നതും അജണ്ടയിലുണ്ട്. ഇന്നലെ ദുരിതാബാധിത മേഖലകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയിരുന്നു.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026