l o a d i n g

കേരള

കേരളത്തില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും: മലപ്പുറം പാണക്കാട്ട് മണ്ണിടിച്ചില്‍, വന്‍ ദുരന്തം ഒഴിവായി; വിവിധയിടങ്ങളില്‍ ജാഗ്രത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 3, 2026

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷം. മലപ്പുറം പാണക്കാട് എടയ്പ്പാലത്തിന് സമീപം കരുവാക്കുണ്ടില്‍ സംസ്ഥാന പാതയിലേക്ക് കുന്നിടിഞ്ഞുവീണു. തിരുവല്ലയിലും മീനച്ചിലാറിലും ജലനിരപ്പ് ഉയര്‍ന്നു. മലപ്പുറം പാണക്കാട് എടയ്പ്പാലത്ത് പരപ്പനങ്ങാടി- നാടുകാണി സംസ്ഥാന പാതയിലേക്ക് കുന്ന് പൂര്‍ണ്ണമായി ഇടിഞ്ഞുവീണു. 10 അടി ഉയരത്തിലാണ് മണ്ണിടിഞ്ഞത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു സമീപത്താണ് ഈ പ്രദേശം.

രാവിലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് റിപ്പോര്‍ട്ടിങ്ങിനായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ നില്‍ക്കുമ്പോഴാണ് വീണ്ടും വന്‍തോതില്‍ മണ്ണിടിഞ്ഞത്. മണ്ണിടിയുന്നത് കണ്ട് ആളുകള്‍ നിലവിളിച്ച് ഓടിമാറിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ഓടുന്നതിനിടയില്‍ വീണ് ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡില്‍ ആളുകള്‍ കുറവായിരുന്നതും വന്‍ അപകടം ഒഴിവാക്കി.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഈ പാതയിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണിട്ടുണ്ട്. കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നാണ് ഇടിഞ്ഞത്. പ്രദേശത്ത് അനുമതിയില്ലാതെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നടന്നിരുന്നുവെന്നും, ഇതാണ് മണ്ണിടിച്ചിലിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. മണ്ണുമാന്ത്രിയന്ത്രങ്ങള്‍ സ്ഥലത്ത് എത്തിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തിരുവല്ലയില്‍ വെള്ളക്കെട്ട് രൂക്ഷം; ഓണച്ചരക്കുകള്‍ നശിച്ചു
പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മീനച്ചിലാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മിന്നല്‍ പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ള ജില്ലയില്‍ ജനങ്ങള്‍ ജാഗ്രതയിലാണ്. തിരുവല്ല പുളിക്കീഴില്‍ കനത്ത മഴയെത്തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. കടകളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ ഓണത്തിനായി വ്യാപാരികള്‍ ഇറക്കിയ വലിയ സ്റ്റോക്കുകള്‍ പൂര്‍ണ്ണമായി നശിച്ചു.

വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയതോടെ വീട്ടുകാര്‍ അത്യാവശ്യ സാധനങ്ങള്‍ മുകളിലത്തെ നിലയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. തിരുവല്ലയില്‍ നിന്നും മാവേലിക്കരയിലേക്കുള്ള റോഡുകളില്‍ വെള്ളം കയറിയത് ചെറിയ വാഹനങ്ങളിലെ യാത്രക്കാഴ്ക്ക് വലിയ ദുരിതമായി മാറിയിട്ടുണ്ട്. മഴ കനത്ത സാഹചര്യത്തില്‍ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026