l o a d i n g

ഗൾഫ്

പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിക്ക് ഒ.ഐ.സി.സി. നിവേദനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 2, 2026

തിരുവനന്തപുരം: പ്രവാസി നിക്ഷേപ സുരക്ഷ ഉറപ്പാക്കല്‍, സമഗ്ര പുനരധിവാസം, ക്ഷേമ പദ്ധതികളുടെ പരിഷ്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒ.ഐ.സി.സി. മിഡില്‍ ഈസ്റ്റ് കണ്‍വീനറും മുന്‍ ജിദ്ദ കമ്മിറ്റി പ്രസിഡന്റുമായ കെ.ടി.എ. മുനീര്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് നിവേദനം കൈമാറിയത്.

പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള 'സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍' രൂപീകരിക്കുക, അടിസ്ഥാന സൗകര്യ വികസനം, ഐ.ടി., ടൂറിസം, അഗ്രി-ബിസിനസ്സ് തുടങ്ങിയ ലാഭകരമായ മേഖലകളില്‍ പ്രവാസി പങ്കാളിത്തത്തോടെ സംരംഭങ്ങള്‍ ആരംഭിക്കുകയും സുരക്ഷിതമായ ലാഭവിഹിതം ഉറപ്പാക്കുകയും ചെയ്യുക, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇതില്‍ തൊഴില്‍ മുന്‍ഗണന നല്‍കുക, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ ലളിതവും വര്‍ഷം മുഴുവന്‍ എന്റോള്‍മെന്റ് സൗകര്യമുള്ളതുമാക്കുക, പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, എന്‍.ആര്‍.ഐ. കമ്മീഷന്‍ നിയമം ഭേദഗതി ചെയ്യുകയും വിദേശങ്ങളില്‍ നിയമക്കുരുക്കില്‍ പെടുന്നവര്‍ക്കായി അന്താരാഷ്ട്ര 'ലീഗല്‍ എയ്ഡ് സെല്ലുകള്‍' രൂപീകരിക്കുകയും ചെയ്യുക, പ്രവാസി ക്ഷേമ പെന്‍ഷനായി ഡിജിറ്റല്‍ ആഗോള പ്രവാസി ലോട്ടറി ആരംഭിക്കുക, പ്രവാസി സഹകരണ സംഘങ്ങളെ ഏകോപിപ്പിച്ച് 'പ്രവാസി ഫെഡ്' രൂപീകരിക്കുക, സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക് പെന്‍ഷന്‍ ഒഴിവാക്കാനുള്ള 'ഓപ്റ്റ്-ഔട്ട്' സൗകര്യവും സി.എസ്.ആര്‍. ഫണ്ട് വഴി നിര്‍ധനര്‍ക്ക് പെന്‍ഷന്‍ സ്‌പോണ്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ആയത് അടിയന്തര തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെ. ടി. എ. മുനീര്‍ അറിയിച്ചു.

ജിദ്ദയില്‍ നിന്നുള്ള ഒ.ഐ.സി.സി നേതാക്കളായ സാക്കീര്‍ ഹുസൈന്‍ എടവണ്ണ, നൗഷാദ് അടൂര്‍, നാസിമുദ്ദീന്‍ മണനാക്, അബ്ദുല്‍ ഖാദര്‍ കള്ളിവളപ്പില്‍, മുന്‍ ജിദ്ദ ഒ.ഐ.സി.സി. ഭാരവാഹികളായിരുന്ന അബ്ദുല്‍ റഹീം ഇസ്മായില്‍, ജോഷി വര്‍ഗീസ്, ഷുക്കൂര്‍ വക്കം എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

ഫോട്ടോ ക്യാപ്ഷന്‍: പ്രവാസി നിക്ഷേപ സുരക്ഷ, പുനരധിവാസം, ക്ഷേമ പദ്ധതി പരിഷ്‌കരണം എന്നിവ ഉന്നയിച്ച് ഒ.ഐ.സി.സി. മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കെ. ടി. എ. മുനീര്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നല്‍കുന്നു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026