l o a d i n g

കേരള

ഇത്തിരിനേരം ഒത്തിരി കാര്യം: ഇ20 പെട്രോള്‍ വാഹനങ്ങളില്‍ എന്‍ജിന്‍ തകരാറിന് കാരണമാകില്ലെന്ന് മന്ത്രി സുരേഷ് ഗോപി, എംഡിഎംഎ കേസ്: കൂടുതല്‍ അധ്യാപകര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു, അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 28, 2026

ഇ20 പെട്രോള്‍ വാഹനങ്ങളില്‍ എന്‍ജിന്‍ തകരാറിന് കാരണമാകില്ലെന്ന് മന്ത്രി സുരേഷ് ഗോപി

ന്യൂഡല്‍ഹി: 20% എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന എത്ര വാഹനങ്ങള്‍ രാജ്യത്തുണ്ടെന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പഴയ വാഹനങ്ങളില്‍ ഈ ഇന്ധനം ഉപയോഗിക്കുന്നത് എന്‍ജിന്‍ തകരാറിന് കാരണമാകില്ലെന്ന് രാജ്യസഭയില്‍ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. നിതി ആയോഗ്, വാഹന നിര്‍മാതാക്കള്‍, എആര്‍എഐ തുടങ്ങിയവരുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 സുരക്ഷിതമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും, പഴയ വാഹനങ്ങളില്‍ ഈ ഇന്ധനം ഉപയോഗിക്കുന്നത് മൂലം തകരാറുകളോ ശേഷിയില്‍ കാര്യമായ വ്യത്യാസമോ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുന്നതുവഴി ഇതുവരെ എന്‍ജിന്‍ തകരാറിലായതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിര്‍മാതാക്കള്‍ വാറന്റി നല്‍കുന്നുണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

എംഡിഎംഎ കേസ്: കൂടുതല്‍ അധ്യാപകര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു

കോഴിക്കോട് എംഡിഎംഎയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ സമഗ്രശിക്ഷ കേരളയിലെ (എസ്എസ്‌കെ) രണ്ട് സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കു പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്ന്, വടകര ഇന്‍സ്പെക്ടര്‍ എ.വി.ദിനേശിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫ് അറിയിച്ചു. പേരാമ്പ്ര ബിആര്‍സിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യ എന്നിവരാണ് അറസ്റ്റിലായത്. കീര്‍ത്തനയുടെ ലഹരി പണമിടപാടുകള്‍ കാവ്യയുടെ അക്കൗണ്ടിലൂടെ നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കാവ്യയെയും അറസ്റ്റ് ചെയ്തത്. ഇരുവരേയും വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

സാധാരണ ലഹരി കേസിനപ്പുറം സംഭവത്തിന് പിന്നില്‍ വലിയൊരു ശൃംഖലയുണ്ടെന്നും ഉറവിടം കണ്ടെത്തുമെന്നും ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. ലഹരിക്കെതിരായ 'ഓപ്പറേഷന്‍ തൂഫാന്‍' പരിശോധനകളുടെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ കീര്‍ത്തന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നതായും കുട്ടികള്‍ക്ക് സൂംബ പരിശീലനം ഉള്‍പ്പെടെ നല്‍കിയിരുന്നതായും ബിആര്‍സി പ്രോജക്ട് ഓഫിസര്‍ വെളിപ്പെടുത്തി.

അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും സാബു എം.ജേക്കബിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രമുള്ളതാണ് ട്വന്റി 20 എന്നും ആരോപിച്ചുകൊണ്ട് ട്വന്റി 20 പാര്‍ട്ടി വിട്ടു. കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് തൃക്കാക്കരയില്‍ മത്സരിപ്പിച്ച് വഞ്ചിച്ചെന്നും തിരഞ്ഞെടുപ്പിനു ശേഷം ഫോണ്‍ പോലും എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ സീറ്റ് നല്‍കണമെന്ന് ബിജെപി നിര്‍ദേശിച്ചിട്ടും അതു നല്‍കിയില്ലെന്നും ബി.ജെ.പി നല്‍കിയ പണം പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്നും മാരാര്‍ കുറ്റപ്പെടുത്തി.


ഊരാളുങ്കല്‍ ചെയര്‍മാന്‍ രമേശന്‍ പാലേരി (66) കോയമ്പത്തൂരില്‍ അന്തരിച്ചു. സംസ്‌കാരം വടകരയില്‍

ഗുണനിലവാരമുള്ള മില്‍മ നെയ്യ് മറിച്ചുവിറ്റു; ശബരിമല നെയ് വിതരണത്തില്‍ ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്

'അഭിപ്രായങ്ങളോട് യോജിക്കുന്നില്ല, അപലപനീയം'; ടി.ജി. മോഹന്‍ദാസിന്റെ വിവാദപരാമര്‍ശങ്ങള്‍ തള്ളി ആര്‍.എസ്.എസ്

പെരുമണ്ണയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; തലയ്ക്കടിച്ച് കൊന്നതെന്ന് സുഹൃത്ത്; തെളിവ് തേടി പോലീസ്

ഫ്രാന്‍സിലും സ്‌പെയിനിലും കാട്ടുതീ നിയന്ത്രണാതീതം, 'ഫയര്‍ തണ്ടര്‍സ്റ്റോം'; 3.25 ലക്ഷം പേരെ ഒഴിപ്പിച്ചു

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026