l o a d i n g

കേരള

കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു, വടകരയില്‍ ലഹരിക്കടത്തില്‍ വീണ്ടും അധ്യാപിക കുടുങ്ങി; പിടിയിലായത് പേരാമ്പ്ര ബിആര്‍സിയിലെ കാവ്യ, ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 26, 2026

കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു, 26 പേര്‍ക്ക് പരുക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ കൈലാസ് ഓഡിറ്റോറിയത്തിനു സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവാണ് മരിച്ചത്. അപകടത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ അമിത വേഗതയും മഴയില്‍ റോഡ് നനഞ്ഞുകിടന്നതുമാണ് അപകടകാരണമെന്ന് നാട്ടുകാരും ദൃക്സാക്ഷികളും പറയുന്നു. ഫയര്‍ഫോഴ്സെത്തി ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വളാഞ്ചേരി, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

'ഓപ്പറേഷന്‍ തൂഫാന്‍': വടകരയില്‍ ലഹരിക്കടത്തില്‍ വീണ്ടും അധ്യാപിക കുടുങ്ങി; പിടിയിലായത് പേരാമ്പ്ര ബിആര്‍സിയിലെ കാവ്യ

കോഴിക്കോട്: സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരിക്കടത്ത് സംഘം സജീവം. വടകരയില്‍ 'ഓപ്പറേഷന്‍ തൂഫാനില്‍' ഒരു അധ്യാപിക കൂടി പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അറസ്റ്റിലായ കീര്‍ത്തന എന്ന അധ്യാപികയും വില്‍പനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഈ ഇടപാടിലെ കണ്ണിയാണെന്ന് വ്യക്തമായത്. എംഡിഎംഎ ആവശ്യമുള്ളവര്‍ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ, സാധനം ലഭ്യമാകുന്ന ലൊക്കേഷന്‍ അയച്ചുകൊടുക്കുന്നതാണ് രീതി. മൊത്ത വില്‍പനക്കാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ കീര്‍ത്തനയെ സര്‍വശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി

ആലുവ: കരുമാലൂരില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമാലൂര്‍ സ്വദേശിയായ ശ്രീജേഷിന്റെ മകള്‍ ശ്രീഭദ്രയെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. ഇന്നലെ രാത്രി എട്ടരയോടെ സമീപത്തെ കൂട്ടുകാരിയുടെ വീട്ടില്‍ പാഠപുസ്തകം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീഭദ്രയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശ്രീഭദ്രയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9633535583 എന്ന നമ്പറിലോ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലോ ഉടന്‍ അറിയിക്കണമെന്ന് കുടുംബവും പൊലീസും അഭ്യര്‍ഥിച്ചു.

ഫോട്ടോ: കുറ്റിപ്പുറത്ത് മറിഞ്ഞ സ്വകാര്യ ബസ്. 2. ലഹരിക്കടത്തിന് പിടിയിലായ കാവ്യ.

Photo

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026