l o a d i n g

ബിസിനസ്

നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'പൊന്നോണം നെസ്റ്റോടൊപ്പം' ഓണം മെഗാ ക്യാമ്പയിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 23, 2026

കൊച്ചി: കേരളത്തിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, ഓണം 2026-ന്റെ ഭാഗമായി 'പൊന്നോണം നെസ്റ്റോടൊപ്പം' എന്ന പേരില്‍ മെഗാ ക്യാമ്പയിന് തുടക്കം കുറിച്ചു. ടിയാരാ ബൈ എം.പി.എസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ടി. സിദ്ദിഖ്, മൂന്ന് ടൊയോട്ട ഗ്ലാന്‍സ കാറുകളുടെ അനാച്ഛാദനം നിര്‍വഹിച്ചുകൊണ്ട് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഓണം സന്തോഷത്തിന്റെയും കുടുംബസംഗമത്തിന്റെയും ആഘോഷമാണെന്നും, മികച്ച ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കി കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് 'പൊന്നോണം നെസ്റ്റോടൊപ്പം' ക്യാമ്പയിന്റെ ലക്ഷ്യമെന്നും ചടങ്ങില്‍ സംസാരിച്ച നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യ മീഡിയ & മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ജെയ്ലാദ് പറഞ്ഞു.

നാളെ (24) മുതല്‍ സെപ്റ്റംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ഈ മെഗാ ഓഫര്‍ മേളയില്‍ കേരളത്തിലെ എല്ലാ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഉപഭോക്താക്കള്‍ക്കായി 10 കോടിയിലധികം രൂപയുടെ ഓഫറുകളും സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കാറുകള്‍ കൂടാതെ ടെലിവിഷന്‍, ഫ്രിഡ്ജ്, എയര്‍കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, സ്വര്‍ണനാണയങ്ങള്‍ തുടങ്ങി നിരവധി ആകര്‍ഷക സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. 500 രൂപയുടെ ഓരോ വാങ്ങലിനും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. കൂടുതല്‍ തുകയുടെ വാങ്ങലുകള്‍ക്ക് കൂടുതല്‍ കൂപ്പണുകള്‍ കരസ്ഥമാക്കാനും അതുവഴി കൂടുതല്‍ വിജയസാധ്യത ഉറപ്പാക്കാനും സാധിക്കും. ക്യാമ്പയിന്‍ കാലയളവിലുടനീളം എല്ലാ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മെഗാ ഡിസ്‌കൗണ്ട് മേളയും സംഘടിപ്പിച്ചിട്ടുണ്ട്.

ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ദൈനംദിന ആവശ്യവസ്തുക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓണം ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാണ്. ക്യാമ്പയിന്‍ അവസാനിച്ച ശേഷം നിബന്ധനകള്‍ക്ക് വിധേയമായി റാഫിള്‍ നറുക്കെടുപ്പിലൂടെ മൂന്ന് ഭാഗ്യശാലികള്‍ക്ക് കാറുകള്‍ സമ്മാനിക്കും.

യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കീഴില്‍ 2004-ല്‍ ആരംഭിച്ച നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, ജി.സി.സി. രാജ്യങ്ങളിലും ഇന്ത്യയിലും അതിവേഗം വളരുന്ന റീട്ടെയില്‍ ശൃംഖലകളിലൊന്നാണ്. കേരളത്തില്‍ വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 12 ശാഖകള്‍ ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമായി 150 ഔട്ട്ലെറ്റുകള്‍ നിലവിലുണ്ട്. സംസ്ഥാനത്ത് നാലും കോയമ്പത്തൂരില്‍ ഒന്നും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉടനെ ആരംഭിക്കുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത നെസ്റ്റോ റീജിയണല്‍ എച്ച്.ആര്‍. ഹെഡ് റയീസ്, റീജിയണല്‍ ഓപ്പറേഷന്‍സ് മാനേജര്‍മാരായ സുഗിലേഷ്, അലി നവാസ്, സനോജ്, ബൈയിങ് ഹെഡുമാരായ അല്‍ റുവൈസ് ഖാന്‍, റംഷിക് എന്നിവര്‍ അറിയിച്ചു.

ഫോട്ടോ 1: ഓണം 2026-ന്റെ ഭാഗമായി നെസ്റ്റോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആരംഭിച്ച 'പൊന്നോണം നെസ്റ്റോടൊപ്പം' പദ്ധതിയുടെ ഉദ്ഘാടനം, മെഗാ സമ്മാനമായ ടൊയോട്ട ഗ്ലാന്‍സ കാറുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കുന്നു.

ഫോട്ടോ 2: 'പൊന്നോണം നെസ്റ്റോടൊപ്പം' പദ്ധതിയുടെ കൂപ്പണുകള്‍ നെസ്റ്റോ പ്രതിനിധികളായ ഹാഷിം, സുഗിലേഷ്, അലി നവാസ്, സനോജ്, റംഷിക്, റയീസ്, ജിഹാദ്, ജെയ്ലാദ്, സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശിപ്പിക്കുന്നു.

Photo

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026