l o a d i n g

കേരള

യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി; സിക്കിം തുരങ്ക ദുരന്തത്തില്‍ മലയാളി ജിയോളജിസ്റ്റിനായുള്ള തിരച്ചില്‍ തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2026

തിരുവനന്തപുരം/സിക്കിം: യുക്രൈനിലെ തുറമുഖത്തിന് നേരെണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി. ഒഡേസ തുറമുഖത്തിനു സമീപം 'എംവി ഗോള്‍ഡന്‍ ലിയോ' ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിലാണ് കാസര്‍ഗോഡ് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശി അഖില്‍ ജോയല്‍ (26) കൊല്ലപ്പെട്ടത്. ഇതിനിടെ, സിക്കിമിലുണ്ടായ തുരങ്ക ദുരന്തത്തില്‍ കാണാതായ കോട്ടയം പാമ്പാടി സ്വദേശിയായ ജിയോളജിസ്റ്റിനായുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസാവുവിന്റെ പതാക വഹിച്ചിരുന്ന 'എംവി ഗോള്‍ഡന്‍ ലിയോ' എന്ന കപ്പലിന് നേരെ ഒഡേസ തുറമുഖത്തിന് സമീപത്തുവച്ചാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 10 പേരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്. ഈ കപ്പലിലെ ചീഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അഖില്‍ ജോയല്‍.

മൃതദേഹം തിരിച്ചറിയുന്നതിനായി എംഎന്‍എ/ഡിഎന്‍എ പരിശോധന നടത്താന്‍ എംബസി കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആസിഫ് കെ. യൂസഫ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും യുക്രൈനിലെ ഇന്ത്യന്‍ മിഷനുമായും നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്.

സിക്കിം NHPC തുരങ്ക ദുരന്തം: 13 മരണം സ്ഥിരീകരിച്ചു; മലയാളി ജിയോളജിസ്റ്റിനായി തിരച്ചില്‍

തെക്കന്‍ സിക്കിമിലെ നാംചി ജില്ലയിലുള്ള സമര്‍ഡുങ്ങില്‍ നിര്‍മ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലില്‍' സംഭവിച്ച വന്‍ സ്ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം ശക്തമായി തുടരുകയാണ്. ജൂലൈ 20-ന് ഉച്ചയ്ക്ക് 1:04-നാണ് ദുരന്തമുണ്ടായത്. പാറയ്ക്കുള്ളില്‍ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ന്‍ വാതകം പെട്ടെന്ന് പുറത്തേക്ക് വന്ന് സ്ഫോടനം സംഭവിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തുരങ്കത്തിനുള്ളില്‍ കനത്ത പുകയും വിഷവാതകങ്ങളും നിറഞ്ഞു. അപകടസമയത്ത് 25 പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. ഇതില്‍ 13 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കണ്ടെടുത്ത 13 മൃതദേഹങ്ങളില്‍ 8 എണ്ണം തിരിച്ചറിഞ്ഞതായി നാംചി ജില്ലാ എഡിഎം അറിയിച്ചു.

മലയാളി ജിയോളജിസ്റ്റിനായുള്ള തെരച്ചില്‍:
കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ സീനിയര്‍ ജിയോളജിസ്റ്റ് അനീഷ് മോഹനെ (43) തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. അനീഷ് മോഹന്റെ കുടുംബത്തെ അപകടം നടന്ന സ്ഥലത്തേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി NHPC അധികൃതര്‍ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന , ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈന്‍സ് സേഫ്റ്റി, പ്രാദേശിക ഭരണകൂടം എന്നിവര്‍ ചേര്‍ന്ന് സിക്കിം സര്‍ക്കാരിന്റെ ഏകോപനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഫോട്ടോ: അഖില്‍ ജോയല്‍, അനീഷ് മോഹന്‍.

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026