l o a d i n g

ബിസിനസ്

ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍; പരീക്ഷണാടിസ്ഥാനത്തില്‍ 10 രൂപ, 20 രൂപ നോട്ട് പുറത്തിറക്കും

Thumbnail

ന്യൂഡല്‍ഹി- ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ 10 രൂപ, 20 രൂപ മൂല്യങ്ങളിലുള്ള പോളിമര്‍ (പ്ലാസ്റ്റിക്) കറന്‍സി നോട്ടുകള്‍ വിപണിയിലിറങ്ങിയേക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണത്തിനായുള്ള തയ്യാറെടുപ്പുകളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇതിനായി ആഗോള തലത്തിലുള്ള നിര്‍മ്മാതാക്കളില്‍ നിന്ന് ആര്‍ബിഐ താല്പര്യപത്രം ക്ഷണിച്ചു.

10, 20 രൂപ നോട്ടുകളിലാണ് ആര്‍ബിഐ ആദ്യം പരീക്ഷണ പദ്ധതി നടപ്പിലാക്കുക. ഫീല്‍ഡ് ട്രയലുകളുടെ വിജയത്തെ ആശ്രയിച്ചായിരിക്കും ഈ നോട്ടുകള്‍ വ്യാപകമായി പുറത്തിറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പരീക്ഷണം വിജയകരമായാല്‍ 2027 മുതല്‍ പൂര്‍ണ്ണ തോതില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ രാജ്യത്ത് അവതരിപ്പിച്ചേക്കും.

പദ്ധതിയുടെ ഭാഗമായി, ആര്‍ബിഐയുടെ കറന്‍സി പ്രിന്റിംഗ് അനുബന്ധ സ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ആഗോള തലത്തില്‍ താല്പര്യപത്രം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച ഒപാസിഫൈഡ് പോളിമര്‍ സബ്സ്ട്രേറ്റ് ഷീറ്റുകള്‍ വിതരണം ചെയ്യാന്‍ ശേഷിയുള്ള ആഗോള നിര്‍മ്മാതാക്കളെയാണ് ഇതിലൂടെ ക്ഷണിച്ചിരിക്കുന്നത്.

ബയാക്‌സിലി ഓറിയന്റഡ് പോളിപ്രൊഫൈലിന്‍ അധിഷ്ഠിതമായ 68,000 റീം പോളിമര്‍ സബ്സ്ട്രേറ്റ് ആണ് പ്രാഥമികമായി ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മൂല്യങ്ങളിലുള്ള നോട്ടുകള്‍ക്കുമായി 34,000 റീമുകള്‍ വീതമാണ് നീക്കിവെച്ചിരിക്കുന്നത്. ഒരു റീമില്‍ 500 ഷീറ്റുകള്‍ അടങ്ങിയിരിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026