l o a d i n g

കേരള

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മുതദേഹം നാളെ നാട്ടിലെത്തിക്കും

Thumbnail

തിരുവനന്തപുരം: വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങള്‍ നാളെ (ജൂലൈ 14) നാട്ടിലെത്തിക്കും. ഇന്ന് രാത്രി 09.30 നുള്ള വിമാനത്തില്‍ വിയറ്റ്‌നാമില്‍ നിന്നും മുംബൈയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെ 06.30 നു തിരിക്കുന്ന എയര്‍ ഇന്ത്യ AI 2605 വിമാനത്തില്‍ ഒന്‍പതു മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് കൊട്ടാരക്കരയിലേക്കു റോഡ് മാര്‍ഗം കൊണ്ടുപോകും. മുംബൈ, തിരുവനന്തപുരം വിമാനത്താവളങ്ങളിലും തുടര്‍ന്ന് കൊട്ടാരക്കരയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുമുള്ള ക്രമീകരണം നോര്‍ക്ക റൂട്‌സ് ഏകോപിപ്പിക്കും.

വിയറ്റ്നാമിലെ ഫു കുവോക് ദ്വീപിന് സമീപം കഴിഞ്ഞ ശനിയാഴ്ച സ്പീഡ് ബോട്ട് മറിഞ്ഞാണഅ അപകടം. മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ അപകടത്തില്‍ മരിച്ചിരുന്നു. ഗ്രൂപ്പ് ടൂറിന്റെ ഭാഗമായി വിയറ്റ്നാമില്‍ അവധിക്കാലം ആഘോഷിക്കാനായി ജൂലൈ 7നാണ് ഇവര്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും പ്രക്ഷുബ്ധമായ കടലിലും പെട്ട് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, കരയില്‍ നിന്ന് വെറും 400 മീറ്റര്‍ അകലെ വെച്ച് ബോട്ട് മറിയുകയുമായിരുന്നു. കടല്‍ അതികഠിനമായി പ്രക്ഷുബ്ധമായിരുന്നതിനാലും മറിഞ്ഞ ബോട്ടിനടിയില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിപ്പോയതിനാലുമാണ് ഇത്രയും പേര്‍ മരിച്ചത്. 32 ഇന്ത്യന്‍ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടക്കം ആകെ 36 പേരാണ് ബോട്ടുണ്ടായിരുന്നതെന്ന് കണക്കാക്കുന്നു. രക്ഷാപ്രവര്‍ത്തകരും സമീപത്തെ വിനോദസഞ്ചാര ബോട്ടുകളും ചേര്‍ന്ന് 21 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026