l o a d i n g

കായികം

ലോകകപ്പ്: അള്‍ജീരിയ പുറത്ത്; സ്വിറ്റ്‌സര്‍ലന്‍ഡിന് ക്വാര്‍ട്ടര്‍ പ്രവേശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 3, 2026

വാന്‍കൂവര്‍: 2026 ഫിഫ ലോകകപ്പില്‍ നിന്ന് ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയ പുറത്ത്. വെള്ളിയാഴ്ച വാന്‍കൂവറില്‍ നടന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അള്‍ജീരിയ പരാജയപ്പെട്ടത്. ഇതോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഒരു വിജയം എന്ന അള്‍ജീരിയയുടെ സ്വപ്നം വീണ്ടും അകന്നു. 1938-ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ വിജയം നേടുന്നത്. ജൂലൈ 7, ചൊവ്വാഴ്ച വാന്‍കൂവറില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഘാനയോ കൊളംബിയയോ ആയിരിക്കും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളികള്‍.

മത്സരത്തിന്റെ തുടക്കത്തില്‍ അള്‍ജീരിയ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. ക്യാപ്റ്റന്‍ റിയാദ് മെഹ്റസും സംഘവും സ്വിസ് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഹുസ്സെം ഔവര്‍ പാഴാക്കിയത് അള്‍ജീരിയക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ പെനാല്‍റ്റിക്കായുള്ള അള്‍ജീരിയയുടെ അപ്പീല്‍ റഫറി തള്ളി.

തുടക്കത്തില്‍ പ്രതിരോധത്തിലായെങ്കിലും പത്താം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അപ്രതീക്ഷിതമായി ലീഡ് നേടി. ജോഹാന്‍ മന്‍സാംബിയുടെ മുന്നേറ്റത്തിനൊടുവില്‍ ബ്രീല്‍ എംബോലോയാണ് സ്വിസ് ടീമിനായി ലക്ഷ്യം കണ്ടത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ മന്‍സാംബിയെ ഫൗള്‍ ചെയ്തതിന് അള്‍ജീരിയയുടെ ഫാരെസ് ഷൈബിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റ് തികയും മുന്‍പേ സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. അള്‍ജീരിയന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഡാന്‍ എന്‍ഡോയെയാണ് ഗോള്‍ നേടിയത്. രണ്ട് ഗോളിന് പിന്നിലായതോടെ മത്സരം അള്‍ജീരിയയുടെ കൈവിട്ടുപോയി. മറുപടി ഗോളിനായി അള്‍ജീരിയ കിണഞ്ഞുപരിശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധം വിട്ടുകൊടുത്തില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഫാബിയന്‍ റീഡര്‍ ഒരു സുവര്‍ണാവസരം പാഴാക്കിയെങ്കിലും അള്‍ജീരിയയ്ക്ക് തിരിച്ചുവരാനായില്ല.

Photo

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026