l o a d i n g

ബിസിനസ്

ദുബായില്‍ അപ്പാര്‍ട്ട്മെന്റുകളുടെ വാടക കുറയാന്‍ സാധ്യത, വില്ലകള്‍ക്ക് ഡിമാന്‍ഡ് തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2026

ദുബായ്: 2026-ന്റെ രണ്ടാം പകുതിയില്‍ ദുബായ് വാടക ഗണ്യമായ കുറയാന്‍ സാധ്യത. വര്‍ഷങ്ങളായി കുത്തനെ വര്‍ധിച്ചിരുന്ന വാടക നിരക്കുകളില്‍ നിന്ന് മാറി, വിപണി 'സാധാരണ നിലയിലേക്ക്' മടങ്ങുകയാണെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി വിദഗ്ധര്‍ വിലയിരുത്തുന്നു. പുതിയ അപ്പാര്‍ട്ട്മെന്റുകളുടെ ലഭ്യത കൂടുന്നതോടെ വാടകക്കാര്‍ക്ക് ഈ കാലയളവില്‍ മികച്ച ഡീലുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജുമൈറ വില്ലേജ് സര്‍ക്കിള്‍, അര്‍ജാന്‍, ദുബായ് സിലിക്കണ്‍ ഒയാസിസ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, സ്പോര്‍ട്സ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് വാടകയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി താമസക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ കെട്ടിട ഉടമകള്‍ തമ്മിലുള്ള മത്സരം വര്‍ധിക്കുന്നത് വാടകക്കാര്‍ക്ക് ഗുണകരമാകും.

ബിസിനസ് ബേ, ദുബായ് സൗത്ത് തുടങ്ങിയ മേഖലകളിലും വലിയ തോതില്‍ പുതിയ യൂണിറ്റുകള്‍ വിപണിയിലെത്തുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പുതിയ വാടക കരാറുകളില്‍ ഏകദേശം 5% വരെ കുറവോ അല്ലെങ്കില്‍ നിരക്കുകളില്‍ മാറ്റമില്ലാതെയോ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, ഈ ഇളവുകള്‍ പ്രധാനമായും പുതിയ കരാറുകള്‍ക്ക് മാത്രമാണ് ബാധകമാവുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ താമസിക്കുന്നവരുടെ വാടക വര്‍ധനവ് RERA സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സ് പ്രകാരം നിയന്ത്രിക്കപ്പെടുന്നതിനാല്‍, നിലവിലെ താമസക്കാര്‍ക്ക് വലിയൊരു ആശ്വാസം ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്.

അതേസയമം വില്ലകള്‍, വാട്ടര്‍ഫ്രണ്ട് വീടുകള്‍, പ്രീമിയം ഫാമിലി കമ്മ്യൂണിറ്റികള്‍ എന്നിവയുടെ ഡിമാന്‍ഡില്‍ കുറവുണ്ടായിട്ടില്ല. പാം ജുമൈറ, ബ്ലൂവാട്ടര്‍ ഐലന്‍ഡ്, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ദുബായ് ഹില്‍സ് എസ്റ്റേറ്റ്, അറേബ്യന്‍ റാന്‍ചസ്, തിലാല്‍ അല്‍ ഗാഫ് തുടങ്ങിയ സ്ഥലങ്ങളില്‍ ലഭ്യത കുറവായതിനാല്‍ വാടകയില്‍ ചെറിയ വര്‍ധനവ് തുടരാന്‍ തന്നെയാണ് സാധ്യത. ദുബായ് ഹില്‍സ് എസ്റ്റേറ്റില്‍ 5% മുതല്‍ 8% വരെയും, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ദുബായ് സൗത്തില്‍ 6% മുതല്‍ 10% വരെയും വാടക വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന.

വാടക ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത കുറച്ചു മാസങ്ങള്‍ അനുകൂലമാണ്. പ്രത്യേകിച്ച് സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് തിരക്ക് തുടങ്ങുന്നതിന് മുമ്പ് വീട് മാറുന്നത് കൂടുതല്‍ അഭികാമ്യമാവും. വാടക മാസങ്ങളായോ, പാദവാര്‍ഷികമായോ നല്‍കാന്‍ അനുവദിക്കുന്ന പുതിയ പദ്ധതികള്‍ പണലഭ്യതയില്‍ ബുദ്ധിമുട്ടുന്ന വാടകക്കാര്‍ക്ക് വലിയ ആശ്വാസമാണ്. പുതിയ കരാറുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ വാടകക്കാര്‍ക്ക് സാധിക്കും.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026