l o a d i n g

ബിസിനസ്

ബ്രിട്ടന്റെ മണ്ണില്‍ മലബാര്‍ രുചിയൊരുക്കി ബഷീറും ഹന്നയും : 'ഹാന്‍സ് കിച്ചണ്‍' വിജയഗാഥ

Thumbnail
By    
June 24, 2026

ജിദ്ദയിലെ തിരക്കേറിയ പ്രവാസ ജീവിതത്തിന് ശേഷം ബ്രിട്ടന്റെ തണുപ്പിലേക്ക് ചേക്കേറിയപ്പോള്‍, രണ്ട് പേരും കരുതിയിരുന്നില്ല ഞങ്ങള്‍ ഒരു നാടിന്റെ തന്നെ രുചിപ്പെരുമയായി മാറുമെന്ന്. എടപ്പാള്‍ സ്വദേശിയായ ബഷീറും പെരുവന്താനം സ്വദേശിയായ ഹന്ന ഫാത്തിമി ഹനീഫും ഇന്ന് യു.കെയിലെ ന്യൂകാസിലില്‍ മലയാളികള്‍ക്കും ഇതര ഇന്ത്യന്‍ വംശജര്‍ക്കും ഒരുപോലെ പ്രിയങ്കരരായ സംരംഭകരാണ് 'ഹാന്‍സ് കിച്ചണ്‍' എന്ന സംരംഭത്തിലൂടെ നാടിന്റെ തനിമയാര്‍ന്ന രുചികള്‍ പ്രവാസികള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ഇവര്‍.

ബ്രിട്ടനിലെ തണുപ്പേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും മലയാളികളുടെ നാവുകൊതിക്കുന്നത് നാടന്‍ എരിവും പുളിയും ചേര്‍ന്ന ഭക്ഷണത്തിനാണ്. വിപണിയില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ക്ക് പലപ്പോഴും അമിതവിലയും ഒപ്പം രുചിക്കുറവും അനുഭവപ്പെടാറുണ്ട്. ഈ കുറവ് പരിഹരിച്ചുകൊണ്ടാണ് ഹാന്‍സ് കിച്ചണ്‍ ശ്രദ്ധേയമാകുന്നത്. വീട്ടിലുണ്ടാക്കുന്ന അതേ സ്വാദും ശുചിത്വവുമുള്ള ഭക്ഷണമാണ് ഹാന്‍സ് കിച്ചന്റെ പ്രത്യേകത.

ഹന്നയുടെയും ബഷീറിന്റെയും കൈപ്പുണ്യത്തില്‍ വിരിയുന്ന 'സ്പെഷ്യല്‍ മലബാര്‍ ബിരിയാണി'ക്കാണ് ആവശ്യക്കാര്‍ ഏറെ. ഇതിനു പുറമെ വിവിധ തരം കറികള്‍, സ്റ്റാര്‍ട്ടേഴ്സ്, ഡിസേര്‍ട്ടുകള്‍ എന്നിവയും പലഹാരങ്ങളുടെ വലിയൊരു നിരയും ഹാന്‍സ് കിച്ചനിലുണ്ട്. സമൂസ, കട്‌ലറ്റ്, പപ്‌സ്, പഴംപൊരി, പരിപ്പുവട തുടങ്ങിയ നാടന്‍ പലഹാരങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്നത് ഗൃഹാതുരമായ ഒരനുഭൂതിയാണ്.

മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശിയായ എന്‍ വി അബൂബക്കര്‍ സെല്‍മ ദമ്പതികളുടെ മകനാണ് ബഷീര്‍. കെയര്‍ ഹോം ഡെപ്യൂട്ടി മാനേജറായ ഹന്ന ഇടുക്കി പെരുവന്താനം സ്വദേശിയും റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ നൂര്‍ജഹാന്‍ ദമ്പതികളുടെ മകളുമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സിയാനും ഫാത്തിമ അല്‍ സഹ്‌റയും ഇരുവര്‍ക്കും എല്ലാവിധ സഹായങ്ങളുമായി കൂടെയുണ്ട്.

തുടക്കത്തില്‍ ചെറിയ ഓര്‍ഡറുകള്‍ മാത്രം സ്വീകരിച്ചിരുന്ന ഇവര്‍, ഇന്ന് നൂറിലധികം ആളുകള്‍ക്കുള്ള ഓര്‍ഡറുകള്‍ വരെ ഏറ്റെടുക്കാന്‍ സജ്ജമാണ്. കൗണ്‍സില്‍ സര്‍ട്ടിഫിക്കേഷനോടു കൂടി സ്വന്തം വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍സ് കിച്ചന്‍, വൈകാതെ ഒരു ഫുഡ് സ്റ്റോറു കൂടി തുറന്ന് വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളികളായ വിദ്യാര്‍ത്ഥികളും സ്ഥിര താമസക്കാരായ കുടുംബങ്ങളുമാണ് പ്രധാന കസ്റ്റമേഴ്‌സ്. വിവാഹ സല്‍ക്കാരങ്ങള്‍, വീട് കൂടല്‍, ജന്മദിന ആഘോഷങ്ങള്‍ എന്നിവയാണ് പ്രധാന ഇവന്റുകള്‍.

കുറ്റിപ്പുറം എംഇഎസ് കോളേജില്‍ നിന്ന് എംബിഎ ബിരുദം നേടിയവരാണ് ഇരുവരും. ബഷീര്‍ ജിദ്ദ ഷറഫിയയിലെ ഷിഫ ജിദ്ദ പോളിക്ലിനികില്‍ മാര്‍ക്കറ്റിംഗ് ആന്റ് ഇന്‍ഷുറന്‍സ് മാനേജറായിരിക്കെയാണ് യുകെയിലേക്ക് ചേക്കേറിയത്. പത്തുവര്‍ഷത്തെ ജിദ്ദ പ്രവാസ ജീവിതത്തിന് ശേഷം അഞ്ചുവര്‍ഷം മുന്‍പാണ് ന്യൂകാസിലിലെത്തുന്നത്.

ന്യൂട്രിഷ്യന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി ഭാര്യ ഹന്ന ആയിരുന്നു ആദ്യം ന്യൂകാസിലിലെത്തിയത്. ഒരു വര്‍ഷത്തിനു ശേഷമാണ് ബഷീറും രണ്ടു മക്കളും എത്തുന്നത്. ഇവിടെ എത്തിയ ശേഷം പ്രമുഖ കമ്പനികളുടെ ഭക്ഷ്യ വിതരണ ശൃംഖലയില്‍ അംഗമായി നാടിനെക്കുറിച്ചും ഇതിന്റെ സാധ്യതകളെക്കുറിച്ചും പഠിച്ചു. ഏതാനും മാസത്തിനു ശേഷം ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കു കയറി. ഒരു വര്‍ഷം അവിടെ തുടര്‍ന്നു. അതിനിടെ ടിക്കറ്റിംഗ്, പാസ്പോര്‍ട്ട്, വിസ സര്‍വീസിംഗിന്റെ വശങ്ങളും മനസിലാക്കി. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ജോലിയില്‍ നിന്നും ഇറങ്ങി ട്രാവല്‍സ് സര്‍വ്വീസും കാറ്ററിംഗുമായി പുതിയ കമ്പനി ആരംഭിച്ചത്.

കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എവിടെയും മികച്ച അവസരങ്ങളുണ്ടെന്ന് ബഷീര്‍ വിശ്വസിക്കുന്നു. യു.കെയിലെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ ശ്രദ്ധയോടെയാണ് ഹാന്‍സ് കിച്ചന്റെ പ്രവര്‍ത്തനം. കൗണ്‍സിലിന്റെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാകുന്ന ഹാന്‍സ് കിച്ചനില്‍, പച്ചക്കറികള്‍ക്കും ഇറച്ചിക്കും മീനിനും വെവ്വേറെ കട്ടിംഗ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ശുചിത്വ രീതികള്‍ കൃത്യമായി പാലിക്കുന്നു. ചെലവും നികുതിയും കൂടുതലാണെങ്കിലും, ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ കുറഞ്ഞ വിലയില്‍ ഭക്ഷണം ഉപഭോക്താക്കളില്‍ എത്തിക്കുന്നതാണ് ഹാന്‍സ് കിച്ചന്റെ വിജയരഹസ്യം.

ഭക്ഷണ വിതരണത്തിന് പുറമെ പാസ്‌പോര്‍ട്ട്, വിസ സംബന്ധമായ സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. നാടിന്റെ രുചിയുമായി മലയാളി മനസ്സിനെ ചേര്‍ത്തുവെക്കുന്ന ഇവരുടെ സംരംഭം, പ്രവാസികള്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു വിജയകഥയാണ്. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടാം: ഫോണ്‍: 07880 256036, 07887 501431.

Photo

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026