l o a d i n g

ബിസിനസ്

ലുലു സൗദിയും ജീനിയും ചേര്‍ന്ന് ലോകകപ്പ് സീസണില്‍ സമ്മാനപ്പെരുമഴയൊരുക്കുന്നു: 3 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍

Thumbnail

റിയാദ്: ഈ ലോകകപ്പ് സീസണ്‍ ഉപഭോക്താക്കള്‍ക്കായി അവിസ്മരണീയമാക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങുന്നു. സൗദി അറേബ്യയിലെ ഏറ്റവും വലിയ റൈഡിംഗ് ആപ്പായ 'ജീനി'യുമായി കൈകോര്‍ത്താണ് ലുലു ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലുലുവിലെ ഷോപ്പിംഗിനൊപ്പം മൂന്നു ലക്ഷം റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

റിയാദ് മുറബ്ബയിലെ ലുലു മാളില്‍ നടന്ന ചടങ്ങില്‍ 'ഷോപ് ആന്‍ഡ് റൈഡ് ടു യുവര്‍ ഗോള്‍' എന്ന പേരിലുള്ള കാമ്പയിന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ജീനി സിഎസ്എസ്ഒ ഫലാ അല്‍ അനാസിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസും ചേര്‍ന്ന് ഫുട്‌ബോള്‍ തട്ടിയാണ് ഉദ്ഘാടനം ചെയ്തത്. ലുലു മാനേജ്മെന്റ് പ്രതിനിധികളടക്കം ചടങ്ങില്‍ സന്നിഹിതരായിരുന്നു. റിയാദ്, ദമ്മാം, ജിദ്ദ തുടങ്ങി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള എല്ലാ നഗരങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകളുടെ ഭാഗമാകാം.

ലുലുവില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ജീനി ആപ്പിലൂടെ 3,000 സൗജന്യ റൈഡുകള്‍ സ്വന്തമാക്കാം. ഈ സൗജന്യ റൈഡുകള്‍ക്ക് യാതൊരു പരിധികളുമില്ലെന്നതാണ് പ്രത്യേകത. ലുലുവില്‍ ഷോപ്പിംഗ് പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10 ഐഫോണുകളും, 10 അഞ്ച് ഗ്രാം സ്വര്‍ണ്ണ നാണയങ്ങളും നേടാനുള്ള അവസരമുണ്ട്. ഷോപ്പിംഗിനൊപ്പം ലോകകപ്പ് ആവേശം നിറയ്ക്കാന്‍ ഗെയിമേഴ്സിനായി മൂന്ന് മേഖലകളിലായി ഫിഫ കോമ്പറ്റീഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. മത്സര വിജയികള്‍ക്ക് ഐഫോണുകള്‍ സമ്മാനമായി ലഭിക്കും. പ്രത്യേക വിലക്കിഴിവുകള്‍ക്കൊപ്പം ജീനിയുമായി ചേര്‍ന്ന് ഒരുക്കിയ ഈ സമ്മാനപ്പെരുമഴ, സൗദിയിലെ ഷോപ്പിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി മാറുമെന്നാണ് ലുലു മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026