l o a d i n g

ബിസിനസ്

എയര്‍ബസ് A380 വിമാനങ്ങളില്‍ വിള്ളല്‍; എമിറേറ്റ്‌സ് അടിയന്തര പരിശോധന തുടങ്ങുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

ദുബായ്: എയര്‍ബസ് A380 വിമാനങ്ങളുടെ ചിറകുകളിലെ ഘടനയില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, വിമാനങ്ങള്‍ അടിയന്തരമായി പരിശോധിക്കാന്‍ യൂറോപ്യന്‍ ഏവിയേഷന്‍ സുരക്ഷാ ഏജന്‍സി (EASA) നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി, 48 മണിക്കൂറിനുള്ളില്‍ പരിശോധനകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു.

വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിമാനങ്ങള്‍ സര്‍വീസിനായി ഉപയോഗിക്കുകയുള്ളൂ എന്ന് എമിറേറ്റ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രവര്‍ത്തനങ്ങളില്‍ തടസ്സം വരാതിരിക്കാന്‍ എയര്‍ബസുമായും ബന്ധപ്പെട്ട അധികൃതരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ലൈന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ആകെ എത്ര വിമാനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാകുന്നതെന്ന് എമിറേറ്റ്‌സ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആകെ 16 എയര്‍ബസ് A380 വിമാനങ്ങളാണ് പരിശോധിക്കേണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 15 എണ്ണം എമിറേറ്റ്‌സിന്റേതാണ്. ബാക്കിയുള്ള ഒരു വിമാനം ക്വാണ്ടസ് എയര്‍ലൈന്റേതാണെന്നും 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ ചിറകിലെ പ്രധാന ഘടനാപരമായ ഭാഗത്ത് വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടിയന്തര പരിശോധനയ്ക്ക് എയര്‍ബസ് നിര്‍ദ്ദേശം നല്‍കിയത്.

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026