l o a d i n g

ഗൾഫ്

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 17, 2026

ജിദ്ദ: സൗദി അറേബ്യയിലെ ഇസ്ലാഹി സെന്ററുകളുടെയും റീജിയണല്‍ കമ്മിറ്റികളുടെയും പൊതുവേദിയായ സൗദി നാഷണല്‍ കമ്മിറ്റിയുടെ പുതിയ നേതൃത്വത്തിന് കീഴില്‍, വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നടന്നു. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അബൂബക്കര്‍ മേഴത്തൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദ്യകാല പണ്ഡിതന്മാര്‍ ഗള്‍ഫ് നാടുകളില്‍ സന്ദര്‍ശനം നടത്തി കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇസ്ലാഹി ആദര്‍ശം എത്തിക്കാന്‍ പ്രയത്‌നിച്ചവരാണെന്നും, അവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് സ്വാലിഹ് ''നമ്മള്‍ നേതാക്കള്‍; നാം ചെയ്യേണ്ടത്'' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എല്ലാ കാര്യങ്ങളിലും മാതൃകയാകേണ്ട ഉത്തരവാദിത്തം നേതാക്കള്‍ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''പ്രവാസവും പ്രബോധന സാധ്യതകളും'' എന്ന വിഷയത്തില്‍ സെക്രട്ടേറിയറ്റ് അംഗം ശിഹാബ് സലഫി ക്ലാസെടുത്തു. പ്രബോധനം ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അത് വീടുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, പൊതുസമൂഹത്തിലിറങ്ങി സജീവമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സമാപന പ്രഭാഷണം നടത്തിയ പ്രമുഖ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി, സമൂഹത്തില്‍ തൗഹീദിന്റെ (ഏകദൈവ വിശ്വാസം) സന്ദേശം പ്രചരിപ്പിക്കുന്നതില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പങ്ക് എടുത്തുപറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അബ്ദുല്‍ അസീസ് സുല്ലമി, നിയാസുദ്ധീന്‍, നിയാസ്, അബ്ബാസ് അലി (യാമ്പു), നൗഫല്‍ കരുവാരക്കുണ്ട്, അമീന്‍, മുസ്തഫ ദേവര്‍ഷോല, ഷെരീഫ്, അബ്ദുല്‍ ഗഫൂര്‍ ചുണ്ടക്കാടന്‍, മുഹിയുദ്ദീന്‍ താപ്പി, നജീബ് കാരാട്ട്, സുബൈര്‍ എടവണ്ണ, സുബൈര്‍ ചെറുകോട്, ഷഫീഖ് കുറ്റീരി (ജിദ്ദ), സാലിഹ് (തായിഫ്) എന്നിവര്‍ സംസാരിച്ചു.

സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നാഷണല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം നിയാസുദ്ധീന്‍ (യാമ്പു) നന്ദിയും പറഞ്ഞു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026