l o a d i n g

ഗൾഫ്

യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

Thumbnail

റിയാദ്: സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മില്‍ ധാരണയിലെത്തിയതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി 60 ദിവസത്തിനകം വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി പാകിസ്ഥാനും ഖത്തറും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ സൗദി അറേബ്യ പ്രശംസിച്ചു. ഈ സമാധാന ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ച അമേരിക്കയുടെയും ഇറാന്റെയും നിലപാടുകളെ രാജ്യം അഭിനന്ദിക്കുകയും ചെയ്തു.

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും കപ്പല്‍ ഗതാഗത സ്വാതന്ത്ര്യവും ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്നതും, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന തത്ത്വം പാലിക്കുന്നതുമായ ശാശ്വത കരാറിലൂടെ മാത്രമേ ഈ മേഖലയിലും ലോകത്തും സമാധാനം ഉറപ്പാക്കാന്‍ സാധിക്കൂ എന്നും സൗദി പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

അഹങ്കാരമൊടുങ്ങുമ്പോള്‍ സംഭവിച്ചത് തന്ത്രപരമായ ദുരന്തം: അമേരിക്കയുടെ പരാജയത്തിലേക്ക് ഒരു നോട്ടം

June 15, 2026
 സൗദിയിലെ പാസ്പോര്‍ട്ട് സേവനങ്ങളിലെ കാലതാമസം: പ്രവാസി വെല്‍ഫെയര്‍ നിവേദനം നല്‍കി

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി
June 15, 2026
യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
June 15, 2026
പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്വ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ സജ്ജം; ഉറുഗ്വെയെ ബഹുമാനിക്കുന്നു, എങ്കിലും വിജയപ്രതീക്ഷയോടെ ഗ്രീന്‍ ഫാല്‍ക്കണ്‍സ്

യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍

ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും

അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം