l o a d i n g

ഗൾഫ്

പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്വ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

മക്ക: ഹിജ്‌റ പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് വിശുദ്ധ കഅബയെ പുതിയ പുതപ്പ് (കിസ് വ) അണിയിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ പൂര്‍ത്തിയായി. കിസ് വ മാറ്റുന്ന ചടങ്ങുകള്‍ക്കായി കൃത്യമായ പ്ലാനുകളോടെയുള്ള വിപുലമായ ഒരുക്കങ്ങളാണ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സില്‍ ആരംഭിച്ചത്. നൂതന സാങ്കേതിക വിദ്യയും പരമ്പരാഗത കരവിരുതും ഒത്തുചേരുന്നതാണ് ഈ പ്രക്രിയ.

ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും സമാനതകളില്ലാത്ത കരവിരുതിലും വിദഗ്ദ്ധരായ തൊഴിലാളികളാണ് കിസ് വ നിര്‍മ്മിച്ചിരിക്കുന്നത്. ശുദ്ധമായ പ്രകൃതിദത്ത പട്ടുനൂലില്‍ നെയ്‌തെടുത്ത വസ്ത്രത്തില്‍ സ്വര്‍ണ്ണ, വെള്ളി നൂലുകളാലാണ് മനോഹരമായ അലങ്കാരങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.

പുതിയ കിസ് വയുടെ വിവിധ ഭാഗങ്ങള്‍ ഇതിനകം തന്നെ മസ്ജിദുല്‍ ഹറാമില്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വസ്ത്രത്തില്‍ പതിച്ചിരിക്കുന്ന എംബ്രോയ്ഡറി ചെയ്ത കഷണങ്ങള്‍, ഇസ്ലാമിക അലങ്കാരങ്ങള്‍, ഖുര്‍ആന്‍ വചനങ്ങള്‍ എന്നിവയുടെ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായി വരുന്നു.

ഏറ്റവും കൃത്യതയും ശ്രദ്ധയും ആവശ്യപ്പെടുന്ന ഈ ദൗത്യം നിര്‍വ്വഹിക്കുന്നത് ദശകങ്ങളുടെ പരിചയസമ്പന്നരായ സൗദിയിലെ വിദഗ്ദ്ധ എഞ്ചിനീയറിംഗ്-സാങ്കേതിക സംഘമാണ്. കിസ് വ മാറ്റുന്ന പ്രക്രിയ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ സുഗമമായി പൂര്‍ത്തിയാക്കുന്നതിനായുള്ള എല്ലാ സാങ്കേതിക ക്രമീകരണങ്ങളും ഹറം അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest News

സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026