l o a d i n g

ഗൾഫ്

സമീല്‍ ഇല്ലിക്കലിന്റെ നിര്യാണം: റിയാദ് മീഡിയ ഫോറം അനുശോചന യോഗം ചേര്‍ന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2026

റിയാദ്: അന്തരിച്ച മാധ്യമപ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന സമീല്‍ ഇല്ലിക്കലിന്റെ നിര്യാണത്തില്‍ മീഡിയ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. പ്രവാസി മാധ്യമരംഗത്തും സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സമീലെന്ന് യോഗം അനുസ്മരിച്ചു.

യാത്ര, നാടകം, സിനിമ, ചരിത്രം എന്നിവയോട് തീഷ്ണമായ അഭിനിവേശം പുലര്‍ത്തിയിരുന്ന അപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സമീല്‍ എന്ന് നജിം കൊച്ചുകലുങ്ക് പറഞ്ഞു. ഏത് വിഷയങ്ങളിലും സംവദിക്കാന്‍ ശേഷിയുള്ള, ഗവേഷണാത്മക കൗതുകത്തോടെ നിരന്തരം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്ന സമീലിനൊപ്പമുള്ള ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. കപടതകളോ ആഡംബരങ്ങളോ ഇല്ലാത്ത, തികച്ചും ലളിതവും കാന്തികവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്ന് നസ്റുദ്ദീന്‍ വി.ജെ. അനുസ്മരിച്ചു. തന്റെ കുട്ടിക്കാലത്ത് ഗുരുനാഥനായിരുന്ന സമീലുമായുള്ള ഓര്‍മ്മകള്‍ അഫ്താബ് റഹ്‌മാന്‍ പങ്കുവെച്ചു. നാല്‍പത്തിയൊന്‍പതാം വയസ്സില്‍ അന്തരിച്ച സമീല്‍, വളരെ ചെറുപ്പത്തില്‍ത്തന്നെ അധ്യാപന രംഗത്തേക്ക് കടന്നുവന്ന പഴയകാല സ്മരണകളും അദ്ദേഹം വിശദീകരിച്ചു.

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് 'ഗ്രീന്‍ ഒയാസിസ്' എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന സമീല്‍, മെയ് നാലിന് ടൂര്‍ മാനേജരായി തായ്ലന്‍ഡിലേക്ക് പോയതിനിടയിലാണ് അന്തരിച്ചത്. കൃത്രിമത്വമില്ലാത്ത പെരുമാറ്റവും ആത്മാര്‍ത്ഥത നിറഞ്ഞ പുഞ്ചിരിയും കൊണ്ട് റിയാദിലെ മാധ്യമപ്രവര്‍ത്തകരുടെ മനസ്സില്‍ ഇടംനേടിയ സമീലിന്റെ വിയോഗം വലിയൊരു നഷ്ടമാണെന്ന് അനുശോചന യോഗം വിലയിരുത്തി.

വൈസ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, ഷിബു ഉസ്മാന്‍, ശിഹാബ് കൊട്ടുക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, സുരേഷ് ശങ്കര്‍, മിഷാല്‍ ചെറുപ്പുളശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026