l o a d i n g

ഗൾഫ്

അല്‍ ഫുര്‍ഖാന്‍ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2026

ജുബൈല്‍: സൗദി മതകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജുബൈല്‍ ദഅ്വ സെന്ററിന് കീഴിലുള്ള അല്‍ ഫുര്‍ഖാന്‍ മദ്രസയുടെ പുതിയ അധ്യയന വര്‍ഷാരംഭവും പ്രവേശനോത്സവവും വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടന്നു. സൗദി ദേശീയ കമ്മിറ്റിയുടെ കീഴില്‍ നടന്ന 'സര്‍ഗ്ഗവസന്ത'ത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

മദ്രസ പ്രിന്‍സിപ്പല്‍ ഇബ്രാഹിം അല്‍ ഹികമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അധ്യാപകന്‍ മുഹമ്മദ് ഷാ സ്വാഗതം ആശംസിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗം ആസാദ് വളപട്ടണം ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഷൈലാസ് കുഞ്ഞു, അമീന്‍ നരികുനി, ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മന്നാന്‍, എക്‌സിക്യൂട്ടീവ് അംഗം മൊയ്തുണ്ണി മേലതില്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

മദ്രസ അധ്യാപകരായ നൗഫല്‍ റഹ്‌മാന്‍, നിയാസ് മൂത്തേടം, ജിയാസ്, മൂസ തഹ്സിന്‍, ഇബ്രാഹിം സിയാദ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി പ്രത്യേക കലാപരിപാടികളും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. കൊച്ചുകുട്ടികളെ പുഞ്ചിരിയോടെയും സ്‌നേഹത്തോടെയും മദ്രസയിലേക്ക് സ്വാഗതം ചെയ്ത പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി.

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം നടന്നുകൊണ്ടിരിക്കുകയാണ്. താല്പര്യമുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ അഡ്മിഷന്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷന്‍ നടപടികള്‍ക്കും പ്രിന്‍സിപ്പലുമായി +966 54 179 9403 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026