l o a d i n g

കായികം

ലോകകപ്പ് ഒരുക്കങ്ങള്‍ക്കിടെ ഇംഗ്ലണ്ട് ടീമിന് തിരിച്ചടി; പരിശീലന സാമഗ്രികള്‍ മോഷണം പോയി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2026

കന്‍സാസ് സിറ്റി- ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി അമേരിക്കയിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ പരിശീലന സാമഗ്രികള്‍ മോഷണം പോയി. ടീം അംഗങ്ങള്‍ പ്രധാന ക്യാമ്പായ മിസോറിയിലെ കന്‍സാസ് സിറ്റിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. ഫ്‌ളോറിഡയിലെ പ്രീ-ടൂര്‍ണമെന്റ് ക്യാമ്പില്‍ നിന്നു കന്‍സാസ് സിറ്റിയിലെ 'സ്വോപ്പ് സോക്കര്‍ വില്ലേജിലേക്ക്' കായിക ഉപകരണങ്ങള്‍ വാഹനത്തില്‍ മാറ്റുന്നതിനിടയിലാണ് മോഷണം നടന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ഇംഗ്ലണ്ട് കളിക്കാര്‍ കന്‍സാസ് സിറ്റിയില്‍ എത്തുമ്പോഴേക്കും പരിശീലനത്തിനായുള്ള സൗകര്യങ്ങള്‍ എല്ലാം സജ്ജമാക്കേണ്ടതായിരുന്നു. കളിക്കാര്‍ ഉപയോഗിക്കുന്ന ബൂട്ട്, പരിശീലനത്തിനുള്ള പന്തുകള്‍ എന്നിവയടക്കമുള്ള പ്രധാന സാമഗ്രികളാണ് നഷ്ടപ്പെട്ടത്. കന്‍സാസ് സിറ്റി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുമായി വന്ന വാഹനത്തില്‍ നിന്നുംസാധനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും, സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.

വരുന്ന ബുധനാഴ്ച ഡാളസില്‍ ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. അതിനിടയിലുണ്ടായ അപ്രതീക്ഷിത മോഷണം ടീമിന്റെ പരിശീലനത്തെയും ആദ്യ മത്സരത്തിനായുള്ള ഒരുക്കങ്ങളെയും ബാധിച്ചേക്കാം. അമേരിക്കയിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് ഇംഗ്ലണ്ട് ടീം ഫ്‌ളോറിഡയില്‍ നേരത്തെ ക്യാമ്പ് ചെയ്തത്. അവിടെ വെച്ച് ന്യൂസിലന്‍ഡ്, കോസ്റ്റാറിക്ക എന്നീ ടീമുകള്‍ക്കെതിരെ അവര്‍ വാം-അപ്പ് മത്സരങ്ങളും കളിച്ചിരുന്നു. ഇംഗ്ലണ്ടിന് പുറമെ അള്‍ജീരിയ, അര്‍ജന്റീന, നെതര്‍ലന്‍ഡ്‌സ് എന്നീ പ്രമുഖ ടീമുകളും കന്‍സാസ് സിറ്റിയാണ് തങ്ങളുടെ ലോകകപ്പ് ബേസ് ക്യാമ്പായി തെരഞ്ഞെടുത്തിരിക്കുന്നത്.

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026