l o a d i n g

ഗൾഫ്

ഇറാന്റെ ശത്രുതാപരമായ സമീപനം വിശ്വാസം തകര്‍ക്കുന്നു; മേഖലാ സ്ഥിരതയ്ക്ക് ഭീഷണി -ജിസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2026

മനാമ: ഇറാന്റെ ശത്രുതാപരമായ നടപടികള്‍ വിശ്വാസബന്ധങ്ങളെ തകര്‍ക്കുകയും സംവാദത്തിനുള്ള വാതിലുകള്‍ അടയ്ക്കുകയും ചെയ്യുന്നുവെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) പ്രസ്താവനയില്‍ അറിയിച്ചു. ''ആക്രമണങ്ങളും ശത്രുതാപരമായ നടപടികളും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയോ പരസ്പര ധാരണയും സൗഹൃദവും വളര്‍ത്തുകയോ ചെയ്യുന്നില്ല'' എന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇറാന്‍ തുടരുന്ന ആക്രമണാത്മക നയം കൂടുതല്‍ ഒറ്റപ്പെടലിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും ജിസിസി നല്‍കി. ഇത്തരം നയങ്ങള്‍ മേഖലയുടെ സുരക്ഷയും സ്ഥിരതയും ദുര്‍ബലപ്പെടുത്തുന്നതായും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ''ജ്ഞാനത്തിന്റെയും നല്ല അയല്‍പക്ക ബന്ധത്തിന്റെയും ഭാഷ തിരഞ്ഞെടുക്കുന്നവര്‍ക്ക്'' ധാരണയുടെയും സഹകരണത്തിന്റെയും വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുന്നതായും കൗണ്‍സില്‍ വ്യക്തമാക്കി.

ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ജിസിസി ആവര്‍ത്തിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഒരു അംഗരാജ്യത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

ഇറാന്റെ നടപടികളെ ജിസിസി ശക്തമായി അപലപിക്കുകയും മേഖലാ സുരക്ഷ, അന്താരാഷ്ട്ര കപ്പല്‍ഗതാഗതം, ഊര്‍ജവിതരണം എന്നിവയ്ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ടെഹ്‌റാനെ ഉത്തരവാദിയാക്കുകയും ചെയ്തു. ഉത്തരവാദികളെ അന്താരാഷ്ട്ര സമൂഹം നിയമപരമായി നേരിടണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും അടിസ്ഥാനത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ബഹ്‌റൈനില്‍ ചേര്‍ന്ന ജിസിസി മന്ത്രിസഭാ കൗണ്‍സിലിന്റെ 167-ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് പ്രസ്താവന പുറത്തിറക്കിയത്. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍-സയാനിയുടെ അധ്യക്ഷതയില്‍ മനാമയില്‍ നടന്ന സമ്മേളനത്തില്‍ ഗള്‍ഫ് അറബ് രാഷ്ട്രങ്ങളുടെ സഹകരണ കൗണ്‍സിലിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026