l o a d i n g

ഗൾഫ്

ദുബായ് റോഡ് അപകടം: ദുരന്തത്തിനിരയായവര്‍ക്ക് 2.6 കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 10, 2026

ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരടക്കം ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതം നല്‍കും. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റ ഒന്‍പത് പേരുടെ അടിയന്തര ചികിത്സയ്ക്കും പുനരധിവാസത്തിനുമായി 47 ലക്ഷം രൂപ വകയിരുത്തി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ ആവശ്യങ്ങള്‍ക്കായി 18 ലക്ഷം രൂപയും അനുവദിച്ചു. ഇരകളായവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

കമ്പനി ജീവനക്കാരുമായി പോവുകയായിരുന്ന മിനിബസ്, സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം നടന്നത്. ഇന്ത്യ, ശ്രീലങ്ക സ്വദേശികളായ തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളും മൂന്ന് പേര്‍ തെലങ്കാനയില്‍ നിന്നുമുള്ളവരുമാണ്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ മലയാളികളാണ്. നിലവില്‍ പരിക്കേറ്റവരില്‍ മൂന്ന് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു.

കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനൊപ്പം, അവരുടെ ഭാവി സുരക്ഷിതമാക്കാനും ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പാക്കേജിലൂടെ ലക്ഷ്യമിടുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചാണ് സഹായം എത്തിക്കുന്നതെന്ന് ഡോ. ഷംഷീര്‍ വ്യക്തമാക്കി.

'പ്രിയപ്പെട്ടവരുടെ വിയോഗം നികത്താനാവില്ലെങ്കിലും, ഈ പ്രയാസകരമായ ഘട്ടത്തില്‍ കുടുംബങ്ങള്‍ക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് കരുതുന്നു' - ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. മുന്‍പും സമാനമായ ദുരന്തങ്ങളില്‍ അടിയന്തര സഹായങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.

Latest News

 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026