l o a d i n g

ഗൾഫ്

പ്രവാസി വെല്‍ഫെയര്‍ ദമ്മാം, കണ്ണൂര്‍-കാസര്‍കോട് വനിതാ വിഭാഗം വനിതാ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 8, 2026

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ, ദമ്മാം കണ്ണൂര്‍ കാസര്‍കോട് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. വനിതകളുടെ വ്യക്തിത്വ വികസനം, സംരംഭകത്വം, ആശയവിനിമയ മികവ് എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി.

റജ്‌ന അസ്ലം അവതാരകയായ പരിപാടിയില്‍ ഖദീജ സജ്‌റാസ് സ്വാഗതം ആശംസിച്ചു. പ്രവാസി വെല്‍ഫെയര്‍ ദമ്മാം കണ്ണൂര്‍ കാസര്‍കോട് വൈസ് പ്രസിഡന്റ് ഫാത്തിമ ഹാഷിം സംഘടനയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും പരിചയപ്പെടുത്തി. പൊതുപ്രസംഗ പരിശീലകയായ മജ്ബൂറ നൗഫല്‍ നയിച്ച ആദ്യ സെഷനില്‍, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ആശയങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിനും ആവശ്യമായ പൊതുപ്രസംഗ നൈപുണ്യങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു.

തുടര്‍ന്ന് സംരംഭകയും കോര്‍പ്പറേറ്റ് സൈക്കോളജിസ്റ്റുമായ റുഷ്‌ന പി. ''വനിതാ സംരംഭകത്വം'' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം, തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ലളിതമായി അവതരിപ്പിച്ചു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആദ്യ ചുവടുവെപ്പ് ധൈര്യത്തോടെ നടത്തണമെന്നും, ചെറിയ തുടക്കങ്ങള്‍ പോലും വലിയ വിജയങ്ങളിലേക്ക് നയിക്കാമെന്നും അവര്‍ വനിതകളെ പ്രചോദിപ്പിച്ചു.

ചടങ്ങില്‍ അതിഥികള്‍ക്ക് സംഘടനയുടെ സ്‌നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു. സ്ത്രീകള്‍ക്ക് സൗഹൃദപരവും പ്രോത്സാഹനപരവുമായ അന്തരീക്ഷത്തില്‍ പഠിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും അവസരമൊരുക്കിയ പരിപാടി ഏറെ ശ്രദ്ധേയമായി. ഭാവിയിലും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സജ്‌ന ഷക്കീര്‍ നന്ദി പ്രറഞ്ഞു. വനിതാ ശാക്തീകരണത്തിനും വ്യക്തിത്വ വികസനത്തിനും സാമൂഹിക മുന്നേറ്റത്തിനുമുള്ള സംഘടനയുടെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതായിരുന്നു ഈ പരിപാടി. ജുമാന റഹീം, ജസീറ അയ്മന്‍, അമല്‍ അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026