l o a d i n g

കേരള

ക്രൈം സ്റ്റോറീസ് ചുരുക്കത്തില്‍: മക്കളുടെ മുന്നില്‍ അമ്മയെ കൊലപ്പെടുത്തി; പിന്നാലെ അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ചു: നാല് കുട്ടികള്‍ അനാഥമായി, വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം,

ടിക് ടോക് തര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

മക്കളുടെ മുന്നില്‍ അമ്മയെ കൊലപ്പെടുത്തി; പിന്നാലെ അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ചു: നാല് കുട്ടികള്‍ അനാഥമായി

തിരുവനന്തപുരം: സ്വന്തം മക്കളുടെ കണ്‍മുന്നില്‍ മാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പിതാവ് ആത്മഹത്യ ചെയ്തു. നാലാഞ്ചിറ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവ് സുരേഷിനെ (46) തമിഴ്നാട്ടിലെ ചിദംബരത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. മക്കള്‍ നോക്കിനില്‍ക്കെ ഹസീനയെ സുരേഷ് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട ഇയാള്‍, ബാലരാമപുരം റെയില്‍വേ സ്റ്റേഷന് സമീപം വാഹനം ഉപേക്ഷിച്ച് ട്രെയിനില്‍ തമിഴ്നാട്ടിലേക്ക് കടന്നു. ഇതിനിടെ മകള്‍ അമൃതയെ ഫോണില്‍ വിളിച്ച്, താന്‍ ഇനി തിരിച്ചുവരില്ലെന്നും ഇളയ കുട്ടികളെ നോക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടിരുന്നു.

സുരേഷിന്റെ മരണത്തോടെ നാല് കുട്ടികളാണ് ഒറ്റപ്പെട്ടത്. അച്ഛന്‍ മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഇപ്പോള്‍ ഹസീനയുടെ മാതാവിനൊപ്പമാണ് കുട്ടികള്‍ കഴിയുന്നത്. അമൃത (പ്ലസ്ടു), ആനന്ദ് (പത്താം ക്ലാസ്), റോഷന്‍, അനന (യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍) എന്നിവരാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. ഇവരുടെ ഭാവി ഇപ്പോള്‍ വലിയ ആശങ്കയിലായിരിക്കുകയാണ്. മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സുരേഷിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന തൃശൂര്‍ സ്വദേശി രേഷ് ബാബു (33) ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ജയിലിലെ മര്‍ദ്ദനമാണ് മരണകാരണമെന്നും മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ജയിലിലടച്ചതില്‍ വീഴ്ച പറ്റിയെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി.

പിടിച്ചുപറിക്കേസില്‍ അറസ്റ്റിലായി മെയ് 16-നാണ് രേഷ് ബാബു റിമാന്‍ഡിലാകുന്നത്. 26-ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് പിന്നീട് മരണപ്പെട്ടു. മകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജയില്‍ അധികൃതര്‍ നല്‍കിയ വിവരങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് പിതാവ് ബാബു ആരോപിക്കുന്നു. ആശുപത്രിയില്‍ വെച്ച് കണ്ടപ്പോള്‍ രേഷിന്റെ ചുണ്ടില്‍ നീരുണ്ടായിരുന്നുവെന്നും, ഡോക്ടര്‍മാര്‍ തലയില്‍ ചതവ് ശ്രദ്ധയില്‍പ്പെട്ടതായി പറഞ്ഞതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും, ശരീരത്തിലെ മുറിവുകള്‍ ഇതിന്റെ ഭാഗമായി ഉണ്ടായതാകാമെന്നുമാണ് വിവരം.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രേഷ് ബാബുവിന്റെ പിതാവ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.

ടിക് ടോക് തര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

കണ്ണൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ കൊല്ലപ്പെട്ട പഴയങ്ങാടി ഏഴോം നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മായിലിന്റെ (40) മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണെങ്കിലും പ്രതികളുടെ തെളിവെടുപ്പ് നടപടികള്‍ ബാക്കിയുള്ളതിനാല്‍ മൃതദേഹം വിട്ടുകിട്ടാന്‍ ഇനിയും വൈകുമെന്നാണ് വിവരം.

ഷാര്‍ജയിലെ കാര്‍ പാര്‍ക്കിങ്ങില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ ഇസ്മായിലിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. പതിനേഴ് വര്‍ഷമായി പ്രവാസിയായ ഇസ്മായില്‍, ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് വീണ്ടും ഷാര്‍ജയിലേക്ക് മടങ്ങിയത്. ഐസ്‌ക്രീം കമ്പനിയില്‍ ഡ്രൈവര്‍ കം സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. സൗമ്യസ്വഭാവിയായ ഇസ്മായിലിന്റെ മരണവാര്‍ത്ത ജന്മനാടായ മാട്ടൂലിനെയും ഏഴോം നെരുവമ്പ്രത്തെയും വലിയ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് കൊല്ലം, കണ്ണൂര്‍ സ്വദേശികളായ നാലുപേരെ ഷാര്‍ജ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഷാര്‍ജ ബുഹൈറ പോലീസ്.

ചിത്രം: കൊല്ലപ്പെട്ട ഹസീന ബീവിയും ആത്മഹത്യ ചെയത സുരേഷും. 2. ഷാര്‍ജയില്‍ കൊല്ലപ്പെട്ട ഇസ്മായില്‍.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026