l o a d i n g

ഗൾഫ്

രണ്ട് പതിറ്റാണ്ടിന്റെ സേവനാനുഭവങ്ങളുമായി ഡോ. റഷീദ് നാട്ടിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 2, 2026

ജിദ്ദ: ആതുരസേവന രംഗത്ത് മലയാളി പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മറ്റ് വിദേശികള്‍ക്കുമായി കഴിഞ്ഞ 20 വര്‍ഷക്കാലമായി നിസ്തുല സേവനം ചെയ്തുവരുന്ന തലശ്ശേരി സ്വദേശി ഡോ. പി. കെ. റഷീദ് പ്രവാസ ജീവിതത്തോട് വിടപറയുന്നു. 2006-ല്‍ ജിദ്ദയിലെത്തിയത് മുതല്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഷറഫിയ്യ, സനായിയ്യ ശാഖകളിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ സേവനം ചെയ്തത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ഡോ. റഷീദ് പറഞ്ഞു.

സാധാരണക്കാരില്‍ സാധാരണക്കാരായ രോഗികളായിരുന്നു അദ്ദേഹത്തിന്റെ അടുത്ത് അധികമായും എത്തിയിരുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ കണ്ട് മനസ്സ് ഏറെ വിങ്ങിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ടായതായി ഡോക്ടര്‍ ഓര്‍ക്കുന്നു. പാനും പുകയില ഉല്‍പ്പന്നങ്ങളും സ്ഥിരമായി ഉപയോഗിച്ചിരുന്ന പലരെയും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും, അതിലൂടെ ആ ദുശ്ശീലം ഉപേക്ഷിക്കാന്‍ നിരവധി പേര്‍ക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് സാധിച്ചു.

പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഒരളവുവരെ ശമനം നല്‍കാന്‍ കഴിഞ്ഞുവെന്ന നിര്‍വൃതിയിലാണ് ഈ ജനകീയ ഡോക്ടര്‍ മടങ്ങുന്നത്. നാട്ടിലെത്തുന്ന അദ്ദേഹം മംഗലാപുരത്തെ ഇന്ത്യാന ഹോസ്പിറ്റലില്‍ ചുമതലയേല്‍ക്കും. ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെടേണ്ട നമ്പര്‍: ഡോ. റഷീദുമായി ഈ നമ്പറില്‍ ബന്ധപ്പെടാം: 0091 94970 43625

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026