ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച തിരുവനന്തപുരം നീറമണ്‍കര സ്വദേശി സുനില്‍കുമാറിന്റെ (60) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹഫര്‍ അല്‍ ബാത്വിന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിരിക്കെയായിരുന്നു മരണം.
കഴിഞ്ഞ 10 വര്‍ഷമായി സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സുനില്‍കുമാര്‍. മൂന്ന് മാസം മുമ്പ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ബിന്ദു. മക്കള്‍: അഥര്‍വ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ.
ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഹഫര്‍ അല്‍ ബാത്തിനില്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി ഇന്ന് രാവിലെ സ്വദേശത്ത് സംസ്‌കരിച്ചു. സുനില്‍കുമാറിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.
Related News