l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ നോര്‍ക്ക ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 27, 2026

ജിദ്ദ: പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) ജിദ്ദ കൗണ്‍സില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ സൂം പ്ലാറ്റ്ഫോം വഴിയാണ് വിജ്ഞാനപ്രദമായ ഈ ചടങ്ങ് നടന്നത്.

സെമിനാറില്‍ ഡബ്ല്യു.എം.എഫ് സെക്രട്ടറി യൂനസ് കാട്ടൂര്‍ സ്വാഗതം പറഞ്ഞു. ജിദ്ദ കൗണ്‍സില്‍ പ്രസിഡന്റ് സജി കുര്യക്കോസ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആനി ലിബു ആശംസകള്‍ നേര്‍ന്നു. ലോകമെമ്പാടുമുള്ള മറ്റ് കൗണ്‍സിലുകളിലും ഇത്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഇത് പ്രചോദനമാകുമെന്ന് അവര്‍ പറഞ്ഞു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൗഷാദ് ഇസ്മായില്‍ പരിപാടിയുടെ ആമുഖം വിശദീകരിക്കുകയും അവതാരകരെ പരിചയപ്പെടുത്തുകയും ചെയ്തു.

നോര്‍ക്ക റൂട്ട്‌സിനെ പ്രതിനിധീകരിച്ച് ഐഡി കാര്‍ഡ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഡിവിഷന്‍ സീനിയര്‍ ഓഫീസര്‍ ശ്രീജ എന്‍. സി, സെക്ഷന്‍ ഓഫീസര്‍ രമണി കെ. എന്നിവര്‍ പ്രവാസികള്‍ക്കുള്ള വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ നയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികള്‍ ഓണ്‍ലൈനായി സെമിനാറില്‍ പങ്കെടുത്തു. ക്ലാസുകള്‍ക്ക് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കി.

സെമിനാര്‍ മികച്ച രീതിയില്‍ നയിച്ചവര്‍ക്കുള്ള സംഘടനയുടെ സ്‌നേഹോപഹാര സമര്‍പ്പണം നൗഷാദ് ഇസ്മായില്‍, മുഹമ്മദ് സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ട്രഷറര്‍ ശിവാനന്ദന്‍ നന്ദി പറഞ്ഞു. പ്രവാസി സമൂഹത്തിന് ഏറെ ഉപകാരപ്രദമായ രീതിയിലാണ് സെമിനാര്‍ ക്രമീകരിച്ചിരുന്നതെന്നും, വരും ദിവസങ്ങളിലും ഇത്തരം പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026