റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ജനകീയ രക്തദാന ക്യാമ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണം ബത്ത സബര്‍മതി ഓഫീസില്‍ വെച്ച് നടന്നു. ഒഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാനായി ഷിഹാബ് കൊട്ടുകാടിനെയും ജനറല്‍ കണ്‍വീനറായി മാത്യു ജോസഫിനെയും കോര്‍ഡിനേറ്ററായി ഷംനാദ് കരുനാഗപ്പള്ളിയെയും തിരഞ്ഞെടുത്തു.
രജിസ്‌ട്രേഷന്‍, മീഡിയ, പബ്ലിസിറ്റി, ഇന്‍വിറ്റേഷന്‍, റിസപ്ഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കള്‍ച്ചറല്‍, ഫുഡ് & റിഫ്രഷ്‌മെന്റ്, വോളന്റിയര്‍ കമ്മിറ്റി തുടങ്ങി 101 അംഗങ്ങള്‍ അടങ്ങുന്ന വിവിധ സബ് കമ്മിറ്റികളും യോഗത്തില്‍ നിലവില്‍ വന്നു. സുമൈസി കിങ് സൗദ് ഹോസ്പിറ്റലുമായി സഹകരിച്ച് ജൂണ്‍ 12-ന് അല്‍ വഫ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജനകീയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും നാഷണല്‍, ഗ്ലോബല്‍ കമ്മിറ്റി നേതാക്കളും പങ്കെടുത്തു. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന്റെ നടത്തിപ്പിനെപ്പറ്റി ചെയര്‍മാന്‍ ഷിഹാബ് കൊട്ടുകാട്, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ എന്നിവര്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ മാത്യു ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.
Related News