l o a d i n g

ഗൾഫ്

ഐസിഎഫ് - ആര്‍എസ്സി ഹജ്ജ് വളണ്ടിയര്‍ കോര്‍ മിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 27, 2026

മക്ക: ഐസിഎഫ് - ആര്‍എസ്സി ഹജ്ജ് വളണ്ടിയര്‍ കോര്‍ ക്യാമ്പ് മക്കയില്‍ ഉദ്ഘാടനം ചെയ്തു. മിനയില്‍ മൂന്ന് ദിവസങ്ങളായി നടക്കുന്ന 'മിന മിഷന്‍' പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായാണ് ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുക. ICF മക്ക പ്രസിഡന്റ് അബ്ദുല്‍ റഷീദ് അസ്ഹരി ഉദ്ഘാടനം നിര്‍വഹിച്ചു. HVC മക്ക ചെയര്‍മാന്‍ ഹനീഫ അമാനി അധ്യക്ഷത വഹിച്ചു. വളണ്ടിയര്‍മാര്‍ക്കുള്ള സ്‌പെഷ്യല്‍ കിറ്റ് വിതരണം ജമാല്‍ കക്കാട്, റാഷിദ് മാട്ടൂലിന് നല്‍കി ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫും ആര്‍എസ്സിയും ചേര്‍ന്നാണ് ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ഹാജിമാര്‍ക്ക് സ്തുത്യര്‍ഹമായ രീതിയില്‍ സേവനം നല്‍കിവരികയാണ് ഐസിഎഫ് - ആര്‍എസ്സി വളണ്ടിയര്‍ കോര്‍. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലും വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.

പുണ്യഭൂമിയില്‍ ആദ്യ ഹജ്ജ് സംഘം എത്തിയത് മുതല്‍ ഹാജിമാര്‍ക്കുള്ള എല്ലാ സേവനങ്ങളും വളണ്ടിയര്‍ കോര്‍ നല്‍കിവരുന്നു. ഇരു ഹറമുകളിലും അസീസിയ, നസീം തുടങ്ങി ഹാജിമാരുടെ താമസസ്ഥലങ്ങളിലും അവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് സഹായങ്ങളും വളണ്ടിയര്‍ കോര്‍ എത്തിക്കുന്നുണ്ട്.

ഹാജിമാര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ആവശ്യമായി വരുന്ന മിനയിലെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും, വളണ്ടിയര്‍മാരുടെ താമസസൗകര്യത്തിനുവേണ്ടിയുമാണ് ഈ വളണ്ടിയര്‍ ക്യാമ്പ് തുറന്നിരിക്കുന്നത്.

ഉദ്ഘാടന പരിപാടിയില്‍ സാദിഖ് ചാലിയാര്‍, റഷീദ് പന്തല്ലൂര്‍, നൗഫല്‍ മുസ്ലിയാര്‍ ജിദ്ദ, ശിഹാബ് കുറുകത്താണി, അബൂബക്കര്‍ കണ്ണൂര്‍, ഇസ്ഹാഖ് ഖാദിസിയ്യ എന്നിവര്‍ സംബന്ധിച്ചു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026