l o a d i n g

ഗൾഫ്

തീര്‍ഥാടകര്‍ക്ക് സുരക്ഷാ കവചമൊരുക്കി സിവില്‍ ഡിഫന്‍സ്; അറഫയിലും ജബലുറഹ്‌മയിലും പ്രത്യേക രക്ഷാസേന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 25, 2026

മക്ക- വിശുദ്ധ ഹറമിന്റെ മണ്ണിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും അപകടസാധ്യതകളില്‍നിന്നു അവരെ സംരക്ഷിക്കാനുമുള്ള ദൗത്യത്തില്‍ സിവില്‍ ഡിഫന്‍സ് പൂര്‍ണ്ണ സജ്ജമായി രംഗത്തുണ്ടെന്ന് ഔദ്യോഗിക വക്താവ് കേണല്‍ മുഹമ്മദ് അല്‍-ഹമ്മദി സ്ഥിരീകരിച്ചു. പുണ്യസ്ഥലങ്ങളില്‍ ഉണ്ടായേക്കാവുന്ന എല്ലാത്തരം അടിയന്തര സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് സേന നിലയുറപ്പിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് യാതൊരുവിധ പ്രയാസങ്ങളുമില്ലാതെ തങ്ങളുടെ ആത്മീയ യാത്ര പൂര്‍ത്തിയാക്കാന്‍ ആവശ്യമായ കാവലൊരുക്കാന്‍ സിവില്‍ ഡിഫന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പുണ്യഭൂമിയായ അറഫയില്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി വിപുലമായ പ്രവര്‍ത്തന സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ ഒത്തുകൂടുന്ന ജബലുറഹ്‌മ പരിസരത്തുണ്ടാകാന്‍ സാധ്യതയുള്ള ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സഹിതം പ്രത്യേക പര്‍വ്വത രക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളിലും ഉയര്‍ന്ന കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഈ ഉദ്യോഗസ്ഥര്‍.

ഇതോടൊപ്പം, തീര്‍ത്ഥാടകര്‍ താമസിക്കുന്ന ക്യാമ്പുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും അപകടസാധ്യതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ സിവില്‍ ഡിഫന്‍സിന്റെ ഫീല്‍ഡ് ടീമുകള്‍ നിരന്തരം പരിശോധന നടത്തിവരുന്നു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഘട്ടമുണ്ടായാല്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫലപ്രദമായി ഇടപെടാന്‍ ഇത് സഹായിക്കും. ഫീല്‍ഡില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും വിശകലനം ചെയ്യാനും പ്രത്യേക സിവില്‍ പ്രൊട്ടക്ഷന്‍ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഈ വിവരങ്ങള്‍ ഹജ്ജ് സീസണിലെ പൊതുവായ സുരക്ഷാ പദ്ധതിയിലേക്ക് തത്സമയം കൂട്ടിച്ചേര്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026