l o a d i n g

കേരള

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരിവിപത്തിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം: മുഖ്യമന്ത്രി വി.ഡി. സതീശനോട് മോഹന്‍ലാല്‍

Thumbnail

പറവൂര്‍: കേരളത്തെ കാര്‍ന്നുതിന്നുന്ന ലഹരിവിപത്തിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് നടന്‍ മോഹന്‍ലാല്‍. സ്വന്തം മണ്ഡലമായ പറവൂരില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന തന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ മയക്കുമരുന്ന് വ്യാപനത്തിലുള്ള ആശങ്ക മോഹന്‍ലാല്‍ പങ്കുവെച്ചത്.

'നമ്മുടെ കുഞ്ഞുങ്ങളുടെ സ്‌കൂള്‍ കവാടങ്ങളില്‍ വരെ മയക്കുമരുന്ന് എന്ന വിപത്ത് എത്തിയിരിക്കുന്നു. ഉരുക്കുമുഷ്ടിയും ദൃഢനിശ്ചയവുമായി സര്‍ക്കാര്‍ മുന്നില്‍നിന്നാല്‍ ഈ വിപത്തിനെ തുടച്ചുനീക്കാന്‍ സാധിക്കും. അതിനുള്ള കരുത്ത് ഈ ഗവണ്‍മെന്റിനുണ്ട്.' - മോഹന്‍ലാല്‍ പറഞ്ഞു.

തൊഴിലിന്റെ ഭാഗമായി കേരളത്തില്‍ ഉടനീളം യാത്ര ചെയ്യുമ്പോള്‍ മനസ്സിനെ അലട്ടുന്ന രണ്ട് പ്രധാന ആകുലതകള്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചു. റോഡപകടങ്ങളും മാലിന്യപ്രശ്‌നങ്ങളുമായിരുന്നു അതിലൊന്ന്. ഒരു യുദ്ധത്തില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മനുഷ്യര്‍ കേരളത്തിലെ റോഡുകളില്‍ ഒരു വര്‍ഷം മരിക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ആളെക്കൊല്ലുന്ന റോഡുകളില്‍ നിന്നും നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു ചുവടുവെപ്പായിരിക്കും. പ്രകൃതി അനുഗ്രഹിച്ച ഈ നാടിന്റെ സാധ്യതകളെ വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിക്ക് മുന്നില്‍ ഇതൊരു വെല്ലുവിളിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശനെ 'സതീശന്‍ സര്‍' എന്ന് അഭിസംബോധന ചെയ്ത മോഹന്‍ലാല്‍, അദ്ദേഹത്തിന് തന്റെ മനസ്സില്‍ ഒരു ചങ്ങാതിയുടെ സ്ഥാനമാണുള്ളതെന്ന് വ്യക്തമാക്കി. 'മലയാളികള്‍ക്ക് മുഖ്യമന്ത്രിയില്‍ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സി.എം ആക്കാന്‍ മുറവിളി കൂട്ടിയത് എന്നെ അമ്പരപ്പിച്ചു. സത്യസന്ധതയും സുതാര്യതയും ഇഴചേര്‍ന്ന ആളാണ് അദ്ദേഹം. അതാവാം ജനം അദ്ദേഹത്തിനായി തെരുവില്‍ ഇറങ്ങിയത്. നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് നെഹ്‌റുവിനെപ്പോലെയുള്ള ഒരു സ്വപ്നാടകനാകാതെ അദ്ദേഹത്തിന് തരമില്ല. ആ സ്വപ്നങ്ങളിലൂടെ കേരളം മഴവില്‍ ഭംഗിയോടെ വളരുമെന്ന് പ്രത്യാശിക്കുന്നു. കക്ഷിരാഷ്ട്രീയമല്ല, രാഷ്ട്രബോധമാണ് എന്നെ നയിക്കുന്നത്. കലാകാരന്‍ എന്ന നിലയില്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു, ധീരമായി ഞങ്ങളെ മുന്നില്‍ നിന്ന് നയിക്കുക,' മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തെ മികച്ചൊരു തുറമുഖ-ഏവിയേഷന്‍ നഗരമാക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൗരസ്വീകരണത്തിന് മറുപടി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. താന്‍ ഒരിക്കലും പത്രാസിനു പിന്നാലെ പോകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, 'എന്നെയോര്‍ത്ത് നിങ്ങള്‍ക്ക് ഒരിക്കലും തലകുനിക്കേണ്ടി വരില്ല. സര്‍ക്കാരിന്റെ ഓരോ നടപടിയും സാധാരണക്കാരന് വേണ്ടിയുള്ളതായിരിക്കും,' എന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

ചടങ്ങില്‍ സിനിമാ താരം സലിം കുമാര്‍, പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.

Latest News

ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
June 13, 2026
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
June 13, 2026
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
June 13, 2026
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
June 13, 2026
  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
June 13, 2026
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
June 13, 2026
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
June 13, 2026
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
June 13, 2026
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക് ധാരണ
June 13, 2026

Related News