l o a d i n g

ഗൾഫ്

ഇസ്രായേല്‍ തീവ്രവലതുപക്ഷ മന്ത്രിക്ക് ഫ്രാന്‍സില്‍ വിലക്ക്; യൂറോപ്യന്‍ യൂണിയന്‍ ഉപരോധത്തിനും സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

പാരീസ്: ഗാസയിലേക്ക് സഹായവുമായി പോയ കപ്പല്‍ വ്യൂഹത്തില്‍ (Flotilla) നിന്ന് ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്ത സന്നദ്ധപ്രവര്‍ത്തകരെ പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ച ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന് ഫ്രാന്‍സ് യാത്രാവിലക്കേര്‍പ്പെടുത്തി. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരോട്ട് ശനിയാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

''മാനുഷിക സഹായ ദൗത്യത്തിന്റെ ഭാഗമായിരുന്ന ഫ്രഞ്ച്, യൂറോപ്യന്‍ പൗരന്മാര്‍ക്കെതിരെയുള്ള ആക്ഷേപകരമായ നടപടികളെ തുടര്‍ന്ന്, ഇറ്റാമര്‍ ബെന്‍ ഗ്വിറിന് ഇന്ന് മുതല്‍ ഫ്രഞ്ച് മണ്ണില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു,'' ജീന്‍ നോയല്‍ ബാരോട്ട് എക്‌സില്‍ കുറിച്ചു. തീവ്രവലതുപക്ഷ നിലപാടുകാരനായ ഇസ്രായേല്‍ മന്ത്രിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇറ്റലിയുമായി ചേര്‍ന്ന് സംയുക്തമായി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ സന്നദ്ധപ്രവര്‍ത്തകരോട് ഇസ്രായേല്‍ സൈന്യം ക്രൂരമായി പെരുമാറുന്ന വീഡിയോ കഴിഞ്ഞ ബുധനാഴ്ച ബെന്‍ ഗ്വിര്‍ തന്നെയായിരുന്നു പുറത്തുവിട്ടത്. അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വെച്ച് ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്ത ഇവരെ തെക്കന്‍ തുറമുഖ നഗരമായ അഷ്‌ദോദില്‍ നാടുകടത്താനായി പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഡസന്‍കണക്കിന് സന്നദ്ധപ്രവര്‍ത്തകരെ കൈകള്‍ പിന്നോട്ട് കെട്ടി, നെറ്റി നിലത്തു മുട്ടിച്ച രീതിയില്‍ നിര്‍ബന്ധിച്ച് ഇരുത്തിയിരിക്കുന്നത് വീഡിയോയില്‍ കാണാം. ''വെല്‍ക്കം ടു ഇസ്രായേല്‍'' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയില്‍, ബെന്‍ ഗ്വിര്‍ ഇസ്രായേല്‍ പതാക വീശി ഇവരെ അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായത്.

മന്ത്രിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ സ്‌പെയിനും യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പരസ്യമായ അധിക്ഷേപ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടന്‍ തങ്ങളുടെ രാജ്യത്തുള്ള മുതിര്‍ന്ന ഇസ്രായേല്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.

മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം ഇസ്രായേലിന്റെ മൂല്യങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും നിരക്കാത്തതാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. എന്നാല്‍, ഈ സഹായ ദൗത്യം ഹമാസിനെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള 'ദുരുദ്ദേശ്യപരമായ പദ്ധതി'യാണെന്ന മുന്‍ നിലപാട് നെതന്യാഹു ആവര്‍ത്തിച്ചു.

കഴിഞ്ഞ ആഴ്ച തുര്‍ക്കിയില്‍ നിന്നാണ് 'ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല' എന്ന പേരില്‍ അമ്പതോളം ബോട്ടുകളിലായി സന്നദ്ധപ്രവര്‍ത്തകര്‍ യാത്ര തിരിച്ചത്. ഗാസയിലെ ഇസ്രായേല്‍ ഉപരോധം ലംഘിക്കാനുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ഏറ്റവും പുതിയ ശ്രമമായിരുന്നു ഇത്. കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ എത്തിയ കപ്പല്‍ വ്യൂഹം ഇസ്രായേല്‍ സൈന്യം തടഞ്ഞിരുന്നു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026