l o a d i n g

ഗൾഫ്

ഹാജിമാർക്കും വളണ്ടിയർമാർക്കും തനിമയുടെ ഡിജിറ്റൽ സഹായി പുറത്തിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 23, 2026

ജിദ്ദ- തീർഥാടകർക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി തനിമ ഹജ്ജ്,ഉംറ മൊബൈൽ ആപ്പ് പരിഷ്കരിച്ചു. ഹജ്ജിനും ഉംറയ്ക്കും പോകുന്നവരെ പ്രത്യേകം ലക്ഷ്യമിട്ട് തയ്യാറാക്കിയ സമഗ്ര ഡിജിറ്റൽ സഹായിയാണിത്. പുതുക്കിയ പതിപ്പ് ജിദ്ദയിൽ നടന്ന ഹജ്ജ് വളണ്ടിയർ സംഗമത്തിൽ തനിമ കേന്ദ്ര പ്രസിഡന്റ് എ.നജ്മുദ്ദീൻ പുറത്തിറക്കി. ഹാജിമാർക്ക് ആവശ്യമായ വിവരങ്ങളും അറിയിപ്പുകളും യഥാസമയം ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും മിനയിലും അറഫയിലും ഹാജിമാരെ സഹായിക്കുന്ന വളണ്ടിയർമാർക്ക് ഈ ആപ്പ് ഏറെ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ്, ഉംറ തീർഥാടകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നു എന്നാണ് ആപ്പിന്റെ സവിശേഷതയെന്ന് ആപ്പ് ഇൻ ചാർജ് മുനീർ ഇബ്രാഹിം പറഞ്ഞു. പ്രത്യേകിച്ച് ഇന്ത്യൻ തീർത്ഥാടകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി തയ്യാറാക്കിയ ആപ്പാണിത്. ഹജ് കർമങ്ങളുടെ ചെറുവിവരണങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പരിഷ്കരിച്ചത്.

ഹാജിമാർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്യുന്ന മക്ക, മിന, അറഫ, അസീസിയ തുടങ്ങിയ സ്ഥലങ്ങളുടെ മാപ്പും ലൊക്കേഷനും,ആശുപത്രി, ക്ലിനിക്, ആംബുലൻസ് ലൊക്കേഷനുകൾ, ഇന്ത്യൻ ഹജ് മിഷൻ, സൗദി അതോറിറ്റി കോൺടാക്റ്റുകൾ, ഹജ് കർമങ്ങൾ, പ്രാർത്ഥനകൾ, ഖുർആൻ, അടിയന്തര സഹായത്തിനുള്ള വളണ്ടിയർ കോൺടാക്റ്റുകൾ, റിയൽ ടൈം നോട്ടിഫിക്കേഷനുകൾ, അപ്ഡേറ്റുകൾ, നുസുക് സേവനങ്ങൾ എന്നിവ ലഭ്യമാണ്. മലയാളത്തിനു പുറമെ, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലും ഉപയോഗിക്കാം.

24 മണിക്കൂർ എമർജൻസി സപ്പോർട്ട്, വളണ്ടിയർമാരുടെ സഹായം, മെഡിക്കൽ, സുരക്ഷ, യാത്രാ സഹായങ്ങൾ, ഹജുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ, സൗദി ഹജ് അതോറിറ്റിയുടെ ഔദ്യോഗിക അറിയിപ്പുകൾ എന്നിവയോടൊപ്പം ബുക്ക് മാർക്കിംഗ് സൌകര്യവുമുണ്ട്. ഹാജിമാർക്ക് വീണ്ടും ആവശ്യമായി വരുന്ന പ്രധാന കാര്യങ്ങൾ ഇതിൽ സേവ് ചെയ്തുവെക്കാം. സാധാരണക്കാർക്ക് ഉപയോഗിക്കാനായി ഏറ്റവും എളുപ്പമുള്ള ഇന്റർഫേസും ഉറപ്പാക്കിയിട്ടുണ്ട്.

ഒരു തീർഥാടകനെ സഹായിക്കുക വലിയ സദ്കർമമാണെന്നും ഈ ആപ്പ് അവരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിലൂടെ അത് നിർവഹിക്കാമെന്നും മുനീർ ഇബ്രാഹിം പറഞ്ഞു.

ആപ്പ് പരിശോധിച്ചും പരിചയ സമ്പന്നരായ മറ്റു വളണ്ടിയർമാരുടെ സഹായം തേടിയും മാത്രമേ ഹാജിമാർക്ക് വഴി കാണിക്കാനോ നിർദേശങ്ങൾ നൽകാനോ പാടുള്ളൂ എന്ന് തനിമ ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ അബ്ശീർ വളണ്ടിയർമാരെ ഉണർത്തി. വിവിധ ലോക്കേഷനുകൾ കണ്ടെത്താൻ സഹായകമാകുന്ന മാപ്പ് റീഡിംഗ് അദ്ദേഹം പരിശീലിപ്പിച്ചു.

തനിമ കേന്ദ്ര ജനറൽ സെക്രട്ടറി ഉമർ ഫാറൂഖ്, ഹജ്ജ് വളണ്ടിയർ ജനറൽ കൺവീനർ തമീം മമ്പാട്, തനിമ കേന്ദ്ര സമിതി അംഗവും ഹജ്ജ് അമീറുമായ ശഫീഖ് നദ് വി എന്നിവർ സംസാരിച്ചു.
Thanima Hajj & Umra” ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ് .

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026