l o a d i n g

ഗൾഫ്

കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവില്‍ വന്നു, ഷബ്ന നജീബ് പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

ദമ്മാം: ഹരിത രാഷ്ട്രീയ തണലില്‍ പ്രവാസലോകത്തെ കുടുംബങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവവും ക്രിയാത്മകവുമായ ഇടപെടല്‍ ലക്ഷ്യമിട്ട് കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവില്‍ വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള പുതിയൊരു ചുവടുവെപ്പായാണ് പ്രഥമ വനിതാ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സിയുടെ കീഴിലുള്ള ഒന്‍പത് സെന്‍ട്രല്‍ കമ്മിറ്റികളിലായി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ വനിതാ കമ്മിറ്റികളില്‍ നിന്ന് തിരഞ്ഞെടുത്ത 18 ഭാരവാഹികളടങ്ങുന്ന പ്രഥമ പ്രവിശ്യ വനിതാ കമ്മിറ്റിയെ റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ സംഗമത്തില്‍ വെച്ച് കെ.എം.സി.സി ഈസ്റ്റേണ്‍ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വ്യക്തിത്വ വികസനം മുതല്‍ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് അവയ്ക്ക് ഭൗതികവും ആത്മീയവുമായ പരിഹാരം കണ്ടെത്താനും, ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ട്ടി നിയമാവലികള്‍ പാലിച്ച് കര്‍മ്മപഥത്തില്‍ മുന്നേറാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭാരവാഹികള്‍: പ്രസിഡന്റ്: ഷബ്ന നജീബ്, ജനറല്‍ സെക്രട്ടറി: റുഖിയ റഹ്‌മാന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി: സുമയ്യ ഫസല്‍, ട്രഷറര്‍: നാജിറ ശംസുദ്ദീന്‍, വൈസ് പ്രസിഡന്റുമാര്‍: സാഫ്രോണ്‍ മുജീബ്, സാജിത നഹ, ഹാജറ സലീം, ഫൗസിയ റഷീദ്, സുലൈഖ ഹുസൈന്‍, ഷാനിബ ഉമ്മര്‍, സുമയ്യ ബീവി, സെക്രട്ടറിമാര്‍: ഫസ്‌ന മഹ്‌മൂദ്, നെജിമോള്‍, ഫസീന ഇഖ്ബാല്‍, സമീഹ സമദ്, സീനത്ത് അഷ്റഫ്, സല്‍മ അഫ്‌സല്‍, നജ്ല അസ്ഹര്‍.

കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ചെങ്കള സംഗമം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ രംഗത്ത് കേരളത്തിലെ സ്ത്രീ വോട്ടര്‍മാര്‍ കാണിച്ച ജാഗ്രതയും പ്രതികരണശേഷിയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍, കെ.എം.സി.സി വനിതാ വിങ്ങിനെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള പ്രവര്‍ത്തന വഴിയില്‍ സാംസ്‌കാരിക പ്രവര്‍ത്തനവും ചേര്‍ത്തുനിര്‍ത്തലുമാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നാഷണല്‍ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, നാഷണല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഷാജി ആലപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവര്‍ത്തന മണ്ഡലത്തിലെ പ്രായോഗിക രീതികളെക്കുറിച്ച് ഷാഫി മാസ്റ്ററും വനിതാ കമ്മിറ്റിയുടെ പ്രവര്‍ത്തന രൂപരേഖ പ്രവിശ്യാ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടുവള്ളിയും അവതരിപ്പിച്ചു.

ഭാരവാഹി പ്രഖ്യാപനത്തിന് ശേഷം നടന്ന വനിതാ സമ്മേളനത്തില്‍ പ്രവിശ്യാ വര്‍ക്കിംഗ് പ്രസിഡന്റ് ഖാദര്‍ മാഷ് വാണിയമ്പലം, അമീര്‍ അലി കൊയിലാണ്ടി സെന്‍ട്രല്‍, ജില്ലാ കമ്മിറ്റി നേതാക്കളായ സൈനു കുമളി, ഇഖ്ബാല്‍ ആനമങ്ങാട്, ഉമ്മര്‍ ഓമശേരി, കെ.പി. ഹുസൈന്‍ വേങ്ങര, നജീബ് ചീക്കിലോട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, വനിതാ കമ്മിറ്റി ഭാരവാഹികളായ ഷബ്ന നജീബ്, സുമയ്യ ഫസല്‍, നാജിറ ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പ്രവിശ്യാ കമ്മിറ്റി ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സമദ് സ്വാഗതവും ട്രഷറര്‍ അഷ്റഫ് ഗസ്സാലി നന്ദിയും പറഞ്ഞു.

ഫോട്ടോ: ഷബ്ന നജീബ്, റുഖിയ റഹ്‌മാന്‍, നാജിറ ശംസുദ്ധീന്‍, സുമയ്യ ഫസല്‍.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026