l o a d i n g

ഗൾഫ്

അറഫാ പ്രഭാഷണം 35 ഭാഷകളില്‍ തത്സമയം സംപ്രേഷണം ചെയ്യും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

മക്ക: ഈ വര്‍ഷത്തെ അറഫാ പ്രഭാഷണം മലയാളം ഉള്‍പ്പെടെ 35 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഇരുഹറം കാര്യാലയ മതകാര്യ വകുപ്പ് അറിയിച്ചു. വകുപ്പിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, റേഡിയോ, മറ്റ് അനുബന്ധ ചാനലുകള്‍ എന്നിവ വഴിയാണ് പ്രഭാഷണം ലോകമെമ്പാടും എത്തിക്കുക. ഇസ്ലാമിന്റെ സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും സന്ദേശം ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലമായ ക്രമീകരണമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും സേവിക്കുന്നതില്‍ സൗദി അറേബ്യ പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ തെളിവാണ് ഈ സംരംഭമെന്ന് ഇരുഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കുന്നതില്‍ സൗദി ഭരണകൂടം നല്‍കുന്ന സവിശേഷമായ ശ്രദ്ധയാണ് ഇത് വ്യക്തമാക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെയും സഹായത്തോടെ ഹജ്ജ് സീസണിന്റെ ആത്മീയ സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അറഫാ പ്രഭാഷണ വിവര്‍ത്തന പദ്ധതി മതകാര്യ വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തിന്റെ കരുത്തിലാണ് ഇത് നടപ്പാക്കുന്നത്. അറബി ഭാഷ അറിയാത്ത ലോകത്തിന്റെ വിവിധ കോണുകളിലുള്ള ദശലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ക്ക് പ്രഭാഷണത്തിലെ ആത്മീയവും മാനവികവുമായ സന്ദേശങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഇത് ഏറെ സഹായകമാകും.' ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ് പറഞ്ഞു.

ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും പ്രൊഫഷണല്‍ മികവോടെയും പ്രഭാഷണം ആഗോളതലത്തില്‍ എത്തിക്കുന്നതിനായി സാങ്കേതിക-മാധ്യമ രംഗങ്ങളിലെ എല്ലാ സജ്ജീകരണങ്ങളും വിദഗ്ധരായ പ്രത്യേക സംഘങ്ങളെയും വകുപ്പ് സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026