l o a d i n g

സാംസ്കാരികം

'ആമ്പിവലൻസ്' പുസ്തക പ്രകാശനം, സ്വാഗതസംഘം രൂപീകരിച്ചു.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘Ambivalence‘ പുസ്തക പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂലിന്റെ അധ്യക്ഷതയിൽ റോസ് ഗാർഡനിൽ ചേർന്ന, സംഘാടക സമിതി രൂപീകരണയോഗത്തിൽ വെച്ചാണ് സ്വാഗത സംഘം കമ്മിറ്റിയേ തിരഞ്ഞെടുത്തത്.

പ്രവാസലോകത്തെ അനുഗ്രഹീത ഗായികയും വിദ്യാർത്ഥിനിയുമായ കല്യാണി നായരുടെ പ്രഥമ ഇംഗ്ലീഷ് കവിതാസമാഹാരം ‘Ambivalence’ ഡെസ്റ്റിനി ബുക്സ് കോഴിക്കോട് ആണ് പ്രസിദ്ധീകരിക്കുന്നത്. ജൂൺ 18 വ്യാഴാഴ്ച്ച വൈകിട്ട് ഏഴര മണിക്ക് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ വെച്ച്, മലയാള ചലച്ചിത്രലോകത്തെ സുപ്രസിദ്ധ ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയാണ് പ്രകാശനകർമ്മം നിർവ്വഹിക്കുന്നത്. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാഹിത്യ സാംസ്കാരിക, രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ഹുസൈൻ ചമ്പോളിൽ ചെയർമാനും, ഷനീബ് അബൂബക്കർ ജനറൽ കൺവീനറും, ആസിഫ് താനൂർ പ്രോഗ്രാം കോർഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘമാണ് നിലവിൽ വന്നത്.
രക്ഷാധികാരികളായി മാലിക് മഖ്ബൂൽ, സാജിദ് ആറാട്ടുപുഴ, ജേക്കബ് ഉതുപ്പ്, മുരളീധരൻ, മുരളി ഊട്ടുകുളം, ഉണ്ണികൃഷ്ണൻ എന്നിവരേയും ഫിനാൻസ് കമ്മിറ്റി ചെയർമാൻ നജ്മുസമാൻ കുളങ്ങരതൊടി. കൺവീനർ ജോയ് തോമസ്,
അംഗങ്ങൾ. മുഷാൽ തഞ്ചേരി, ഫബിനാ നജ്മുസമാൻ, ബിനു പുരുഷോത്തമൻ തുടങ്ങിയവരേയും തിരഞ്ഞെടുത്തു.

റിസപ്ഷൻ കമ്മിറ്റി ലീന ഉണ്ണികൃഷ്ണൻ, ഹുസ്ന ആസിഫ്, ഫബിനാ നജ്മുസ്‍മാൻ, രമ മുരളി, സരള ജേക്കബ്. കലാവിഭാഗം
കോഡിനേറ്റേഴ്‌സ് നിഖിൽ മുരളീധരൻ, ബിനു കുഞ്ഞ്, മുഷാൽ തഞ്ചേരി, റൗഫ് ചാവക്കാട്.
വേദിയും ശബ്ദവും- വിനോദ് കുഞ്ഞ്, അസ്ഹർ, ഷിനോജ്, ചൈതന്യ. ഫുഡ്‌, റിഫ്രഷ്മെന്റ്- നസീർ പുന്നപ്ര, ഹമീദ് കണിച്ചാട്ടിൽ, സഹീർ മജ്ദാൽ.
മീഡിയയും പ്രചരണവും മാലിക് മഖ്ബൂൽ, സാജിദ് ആറാട്ടുപുഴ, ശ്രീജിത്ത്‌, സജിത്ത്, നജ്മു സമാൻ. പുസ്തകവിതരണം ഷാജു അഞ്ചേരി, ഹമീദ് കണിച്ചാട്ടിൽ, മാത്യൂ റോക്കി. ഇൻവിറ്റേഷൻ ഡോ. സിന്ധു ബിനു. എന്നിവർക്കാണ് ചുമതലകൾ.

മുരളീധരൻ, ആസിഫ് താനൂർ, നജ്മു സമാൻ കുളങ്ങരതൊടി, ഹുസ്സൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ലീന ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ, എന്നിവർ സംസാരിച്ചു.
സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധുബിനു സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.

Latest News

ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
ജന്തര്‍ മന്തറില്‍ കടന്നതിന് സി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
October 14, 2026
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
സൗദിയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ 17 വരെ റദ്ദാക്കി
October 14, 2026
 കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
കരിങ്കടലില്‍ ഡ്രോണ്‍ ആക്രമണം: സിറിയന്‍ കപ്പല്‍ മുങ്ങി, കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
October 14, 2026
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൗദി, അരാംകോ കെട്ടിടത്തില്‍ തീപിടിത്തം
October 14, 2026
 നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
നൂതന ആശയങ്ങള്‍ പങ്കുവെച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ 'THRIVE 26' യൂത്ത് ബിസിനസ് കോണ്‍ക്ലേവ്
October 13, 2026
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
റിയാദ് വിമാനത്താവള ആക്രമണം: ഞെട്ടിക്കുന്ന അനുഭവവുമായി അതിജീവിതന്‍; മിന്നല്‍ രക്ഷാപ്രവര്‍ത്തനവുമായി സൗദി മെഡിക്കല്‍ സംഘം
October 13, 2026
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026