l o a d i n g

ഗൾഫ്

മക്കയിലെ നമസ്‌കാര സമയക്രമത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ വിശുദ്ധ നഗരമായ മക്കയിലും പരിസര പ്രദേശങ്ങളിലും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസം പകരുന്ന നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചു. മക്കയിലെയും മശാഇറുകളിലെയും (വിശുദ്ധ സ്ഥലങ്ങള്‍) പള്ളികളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കണമെന്ന് ഇസ്ലാമിക കാര്യ, ദഅ്വ, മാര്‍ഗ്ഗനിര്‍ദ്ദേശ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലു ശൈഖ് ഉത്തരവിട്ടു. തീര്‍ത്ഥാടകരുടെ തിരക്ക് ലഘൂകരിക്കുന്നതിനും അവര്‍ക്ക് സുഗമമായി ആരാധനകള്‍ നിര്‍വഹിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം സമയക്രമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ താഴെ പറയുന്നപ്രകാരമാണ്:

സുബഹി നമസ്‌കാരം: ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം 15 മിനിറ്റായി നിശ്ചയിച്ചു.

ദുഹര്‍, അസര്‍, മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍: ബാങ്ക് വിളിച്ചതിന് ശേഷം നമസ്‌കാരം ആരംഭിക്കാനുള്ള കാത്തിരിപ്പ് സമയം 5 മിനിറ്റായി കുറച്ചു.

വെള്ളിയാഴ്ച ജുമുഅ: തീര്‍ത്ഥാടകരുടെ വന്‍ തിരക്ക് പരിഗണിച്ച് വെള്ളിയാഴ്ചകളിലെ ഖുതുബയും (പ്രസംഗം) നമസ്‌കാരവും കൂടി ആകെ 15 മിനിറ്റില്‍ കൂടരുതെന്നും മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ സുരക്ഷയും ആശ്വാസവും മുന്‍നിര്‍ത്തി മന്ത്രാലയം തയ്യാറാക്കിയ ഹജ്ജ് പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ ക്രമീകരണം. പള്ളികള്‍ക്ക് അകത്തും പുറത്തുമുള്ള ആളുകളുടെ സുഗമമായ നീക്കത്തിന് ഇത് സഹായിക്കും. സുരക്ഷിതവും സംഘടിതവുമായ ആത്മീയ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സമയക്രമം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

എല്ലാ പള്ളി ഇമാംമാരും മുഅദ്ദിന്‍മാരും ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹജ്ജ് സേവന രംഗത്തുള്ള മറ്റ് ഔദ്യോഗിക വകുപ്പുകളുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും മന്ത്രാലയം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026