l o a d i n g

ഗൾഫ്

വിസില്‍ബ്ലോവര്‍മാര്‍ക്ക് സംരക്ഷണം, ചരിത്ര തീരുമാനവുമായി സൗദി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 20, 2026

ജിദ്ദ: കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടുന്ന വിസല്‍ബ്ലോവര്‍മാര്‍ (വിവരങ്ങള്‍ നല്‍കുന്നവര്‍), സാക്ഷികള്‍, വിദഗ്ധര്‍, ഇരകള്‍ എന്നിവര്‍ക്ക് കര്‍ശനമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ നിര്‍വ്വഹണ ചട്ടങ്ങള്‍ക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ നിയമവ്യവസ്ഥ കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനും നീതിന്യായ നിര്‍വ്വഹണം ശക്തമാക്കുന്നതിനും പുതിയ ഉത്തരവ് വലിയ പങ്കുവഹിക്കും.

ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന വികസന പദ്ധതികളും സുരക്ഷാ സജ്ജീകരണങ്ങളും മക്ക, മദീന, മറ്റ് വിശുദ്ധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സാങ്കേതിക-സംഘടനാപരമായ തയ്യാറെടുപ്പുകളും കൗണ്‍സില്‍ അവലോകനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അല്ലാഹുവിന്റെ അതിഥികള്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷയും ആശ്വാസവും ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് രാജാവ് നിര്‍ദ്ദേശിച്ചു. ഈ പശ്ചാത്തലത്തില്‍, പത്തോളം രാജ്യങ്ങളിലെ 17 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി 12 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കിയ 'മക്ക റൂട്ട്' പദ്ധതിയുടെ തുടര്‍ച്ചയെ യോഗം പ്രശംസിച്ചു.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ജനങ്ങളുടെ സുരക്ഷിതത്വവും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതില്‍ സൗദി അറേബ്യ ഒരിക്കലും മടിക്കില്ലെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി സല്‍മാന്‍ അല്‍-ദോസരി യോഗത്തിന് ശേഷം വ്യക്തമാക്കി. മാതൃഭൂമിയെ കാത്തുസൂക്ഷിക്കുന്നതില്‍ സൗദി സായുധ സേനയ്ക്കുള്ള ഉയര്‍ന്ന ശേഷിയെ മന്ത്രിസഭ അഭിനന്ദിച്ചു. കൂടാതെ, ഗള്‍ഫ് മേഖലയുടെ സുരക്ഷ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ജിസിസി ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ്, ഖത്തര്‍ അമീര്‍ എന്നിവരുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സാല്‍മാന്‍ രാജകുമാരന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഉള്ളടക്കവും യോഗത്തില്‍ പങ്കുവെച്ചു.

തലസ്ഥാന നഗരിയിലെ പൊതുഗതാഗത സംവിധാനത്തിന് പുതിയ മുഖം നല്‍കുന്ന 'റിയാദ് മെട്രോ' പ്രോജക്ടിന്റെ പ്രധാന സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനെ ആഭ്യന്തര നേട്ടങ്ങളുടെ പട്ടികയില്‍ മന്ത്രിസഭ എടുത്തുപറഞ്ഞു. വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നഗരങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഇത് സഹായിക്കും. ഇതോടൊപ്പം, ആഗോള ശാസ്ത്ര-എന്‍ജിനീയറിങ് മേളയായ 'ISEF 2026'þല്‍ 24 അവാര്‍ഡുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ സൗദിയിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും യോഗം പ്രത്യേകമായി അഭിനന്ദിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026