l o a d i n g

ഗൾഫ്

കരുതലിന്റെ കരങ്ങൾക്ക് ആദരം; 125 നഴ്‌സുമാരെ കെ.സി.എ റിയാദ് ആദരിച്ചു ​

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
May 19, 2026

റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ (കെ.സി.എ-​റിയാദ്) സംഘടിപ്പിച്ച സ്നേഹാദരവ് ചടങ്ങിൽ, കൊല്ലം ജില്ലയിൽ നിന്നുള്ളതും റിയാദ് പ്രവിശ്യയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നതുമായ 125 നഴ്‌സുമാരെ ആദരിച്ചു. ജീവിതങ്ങളെ കരുതലോടെ സ്പർശിക്കുന്ന ‘ഭൂമിയിലെ മാലാഖമാർക്ക്’ സമർപ്പിച്ച സ്നേഹാദരവായിരുന്നു ഈ ചടങ്ങ്.
​ഓരോ നഴ്‌സിന്റെയും സേവനവർഷം, പേര്, ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയ വ്യക്തിഗത ഫലകവും, പേരും ചിത്രവും പതിച്ച ഡയറിയും ഉൾപ്പെടെ നിരവധി ഉപഹാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. കൊല്ലത്തിന് പുറമെ മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ചടങ്ങിൽ പങ്കെടുത്ത നഴ്‌സുമാരെയും ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. റിയാദിൽ നഴ്‌സുമാരെ ആദരിക്കുന്നതിനായി സംഘടിപ്പിക്കപ്പെട്ട ഏറ്റവും വലിയ പരിപാടികളിലൊന്നായി ഈ ചടങ്ങ് ശ്രദ്ധേയമായി.
​കെ.സി.എ പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് ഷിഫ മെഡിക്കൽ സർവീസസ് കൺസൾട്ടന്റ് മുഹമ്മദ് ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. അൽ അബീർ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഇ.എൻ.ടി സർജൻ ഡോ. ആദിൽ മുഹമ്മദ്, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം ജാൻസി പ്രഡിൻ, മുൻ മാനേജിങ് കമ്മിറ്റി അംഗം ഡോ. സാജിത, ഷാനവാസ് മുനമ്പത്ത് (എം.കെ ഫുഡ്സ്), അലക്സ് കൊട്ടാരക്കര, നജു പുനലൂർ, എൻ. മണികണ്ഠൻ, ശ്രീജ രവീന്ദ്രൻ, അൻസാരി പുനലൂർ, സാദിഖ് കരുനാഗപ്പള്ളി, അഞ്ചു ഷാജു, റോയ് പത്തനാപുരം എന്നിവർ ആശംസകൾ നേർന്നു.
​ഷിഫ മെഡിക്കൽ സർവീസസ് കൺസൾട്ടന്റ് മുഹമ്മദ് ഇദ്രീസിന് നിസാർ പള്ളിക്കശ്ശേരി ഉപഹാരം നൽകി ആദരിച്ചപ്പോൾ, പ്രശസ്തിപത്രം ഷിഹാബ് കൊട്ടുകാട് സമ്മാനിച്ചു. ആഷ്ലിൻ ഫാത്തിമ നഴ്‌സുമാർക്കുള്ള പ്രത്യേക ട്രിബ്യൂട്ട് അവതരിപ്പിച്ചു.
​വിവിധ ആശുപത്രികളിലായി 33 വർഷമായി സേവനമനുഷ്ഠിച്ച ജോജിമോൾ തയ്ക്കാട്ടിനൊപ്പം അൽ മദീന മാനേജർ മുഹമ്മദ് ഇബ്രാഹീമും പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരിയും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു.
​റിയാദിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിനോയ് മത്തായി (ജനറൽ സെക്രട്ടറി ഇൻ ചാർജ്) സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും രേഖപ്പെടുത്തി.
​രജിത ജയൻ, ജൂലിയ ജോൺസൺ, മോലിഷ സജി, ആതിര ഗോപൻ, ജോജി ബിനോയ് മത്തായി, സുബിന, നിസ്ല ഹാരിസ്, സാജിത, നിസ്സാം കുന്നിക്കോട്, മജീദ് മൈത്രി, ഗോപൻ കൊല്ലം, സദ്ദാം വഹാബ്, അനസ് പന്മന, സജീർ സമദ്, മുഹമ്മദ് റാഫി, യോഹന്നാൻ കുണ്ടറ, ജയചന്ദ്രൻ അൽ ഖർജ്, അനീസ് പന്മന, ഹുസൈൻ മാരാരിത്തോട്ടം, ഷാജഹാൻ അഞ്ചൽ, ഷാജഹാൻ കോയിവിള, മൻസൂർ നടീലത്ത്, നസീർ ഹനീഫ, ഹബീബ് അബൂബക്കർ, വേണുഗോപാൽ, പീറ്റർ, അശോകൻ, തൻവീർ, പാർത്ഥൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
​കെ.സി.എ കുടുംബാംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ഗാനങ്ങളും ചടങ്ങിന് നിറം പകർന്നു. പങ്കെടുത്തവർക്കായി നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു. പ്രശസ്ത റേഡിയോ ജോക്കി നിയാസ് ഇ. കുട്ടി പരിപാടിയുടെ അവതാരകനായിരുന്നു.

Photo

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026