l o a d i n g

ഗൾഫ്

ജിസാനില്‍ മാമ്പഴ വിളവെടുപ്പുത്സവത്തിന് വന്‍ ജനപങ്കാളിത്തത്തോടെ സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 19, 2026

ജിസാന്‍: സൗദി അറേബ്യയിലെ സബിയ ഗവര്‍ണറേറ്റില്‍ അഞ്ച് ദിവസമായി നടന്ന മാമ്പഴ വിളവെടുപ്പ് ഉത്സവം വിജയകരമായി സമാപിച്ചു. ജിസാന്‍ പ്രവിശ്യക്ക് അകത്തും പുറത്തുമായി 1,20,000-ത്തിലധികം സന്ദര്‍ശകരാണ് ഈ ദിവസങ്ങളില്‍ മേളയിലേക്ക് ഒഴുകിയെത്തിയത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ജിസാന്‍ മേഖലയെ അടയാളപ്പെടുത്താന്‍ ഈ ഉത്സവത്തിന് സാധിച്ചു. ജിസാനിലെ മാംഗോ ആന്‍ഡ് ട്രോപ്പിക്കല്‍ ഫ്രൂട്ട്‌സ് അസോസിയേഷനും സബിയ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മേളയില്‍ അമ്പതോളം കര്‍ഷകരാണ് പങ്കെടുത്തത്. കര്‍ഷകര്‍ തങ്ങളുടെ തോട്ടങ്ങളില്‍ വിളഞ്ഞ ഏറ്റവും മികച്ച ഇനം മാമ്പഴങ്ങളും അവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജിസാന്‍ മേഖലയില്‍ നിലവില്‍ പന്ത്രണ്ട് ലക്ഷത്തിലധികം (1.2 മില്യണ്‍) മാവുകളാണുള്ളത്. പത്തൊന്‍പതിനായിരത്തോളം ഫാമുകളിലായി ഇരുപതിനായിരത്തിലധികം കര്‍ഷകരാണ് ഈ മേഖലയില്‍ സജീവമായിരിക്കുന്നത്. ഈ സീസണില്‍ മാത്രം ജിസാനില്‍നിന്ന് വിവിധ ഇനങ്ങളിലായി 70,000 ടണ്‍ മാമ്പഴമാണ് ഉത്പാദിപ്പിച്ചത്. മേളയുടെ ഭാഗമായി കര്‍ഷകരുടെ കൃഷി-വിപണന നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി അമ്പതോളം പരിശീലന പരിപാടികളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചിരുന്നു.

സാമ്പത്തിക രംഗത്തും വലിയ മുന്നേറ്റമാണ് ഈ മാമ്പഴോത്സവം സൃഷ്ടിച്ചത്. അഞ്ച് ദിവസം കൊണ്ട് 30 ലക്ഷത്തിലധികം സൗദി റിയാലിന്റെ റെക്കോര്‍ഡ് വില്‍പ്പനയാണ് മേളയില്‍ രേഖപ്പെടുത്തിയത്. വിവിധ വലുപ്പത്തിലുള്ള അമ്പതിനായിരത്തിലധികം കാര്‍ട്ടണ്‍ മാമ്പഴങ്ങളാണ് ഇവിടെ നിന്ന് വിറ്റഴിക്കപ്പെട്ടത്. കൂടാതെ, ശീതീകരിച്ച ചരക്കുനീക്കത്തിനായി രൂപീകരിച്ചിട്ടുള്ള 'ബിസ്' ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഇരുപതിനായിരത്തിലധികം ഡിജിറ്റല്‍ ഷിപ്പിംഗ് രേഖകള്‍ മേളയുടെ ഭാഗമായി ഇഷ്യൂ ചെയ്യുകയുണ്ടായി. ഇത്തരം ഡിജിറ്റല്‍ ലോജിസ്റ്റിക്‌സ് പങ്കാളിത്തം ജിസാനിലെ ഫാമുകളില്‍നിന്നുള്ള മാമ്പഴങ്ങള്‍ കേടുപാടുകൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ സഹായിക്കുകയും പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വിപണി മൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

പ്രാദേശിക ഉല്‍പന്നങ്ങളെ പിന്തുണയ്ക്കുക, ഗ്രാമീണ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് 'മാംഗോ ഹാര്‍വെസ്റ്റ് 2026'-ന്റെ വന്‍ വിജയമെന്ന് സംഘാടകര്‍ വ്യക്തമാക്കി. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൃത്യമായി വിപണനം ചെയ്യാനും മികച്ച നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും അനുയോജ്യമായ ഒരു വേദിയൊരുക്കി നല്‍കിയതിന് പങ്കെടുത്ത കര്‍ഷകര്‍ സംഘാടകര്‍ക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026