l o a d i n g

ഗൾഫ്

നവയുഗം നേതാവ് റഷീദ് പെരുമ്പാവൂറിന്റെ അപ്രതീക്ഷിത മരണം ദമ്മാമിലെ പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 18, 2026

ദമ്മാം: ദമ്മാം ദല്ലാമേഖലയിലെ സാമൂഹ്യപ്രവർത്തകനും, നവയുഗം സാംസ്ക്കാരികവേദി കോതരിയ യുണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂരിന്റെ (48 വയസ്സ്) അപ്രതീക്ഷിത മരണം ദമ്മാമിലെ മലയാളി പ്രവാസിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

ഇന്നലെ രാത്രി ഒന്നര മണിയോടെ എന്തോ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ റഷീദിനെ ആദ്യം ദാർഅൽസിഹ ആശുപതിയിലും, പിന്നീട് സൗദി ജർമ്മൻ ആശുപത്രിയിലും എത്തിയ്ക്കുകയായിരുന്നു. അവിടെ അഡ്മിറ്റ് ചെയ്‌തെങ്കിലും, രാവിലെയോടെ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുകയായിരുന്നു.

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദുൾ അസീസിന്റെയും, നാച്ചി അസീസിന്റെയും മകനായ റഷീദ്, കഴിഞ്ഞ ഇരുപത്തിരണ്ടു വർഷത്തോളമായി പ്രവാസിയാണ്. ദമ്മാം കൊദറിയയിൽ സ്റ്റീൽ ബിസിനെസ്സ് നടത്തുന്ന സ്ഥാപനത്തിലാണ് സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നത്.

നവയുഗം സാംസ്ക്കാരികവേദിയുടെ ആദ്യകാലങ്ങൾ മുതൽ ദമ്മാം കൊദറിയ യൂണിറ്റിന്റെ പ്രവർത്തനങ്ങളുമായി സജീവമായി നിലയുറപ്പിച്ച റഷീദ് ഒരു മികച്ച സംഘടകനായി ശ്രദ്ധേയനായിരുന്നു. സനു മഠത്തിൽ സ്മാരക ക്രിക്കറ്റ് ടൂർണ്ണമെൻ്റ് അടക്കമുള്ള പല നവയുഗം പരിപാടികൾ സംഘടിപ്പിയ്ക്കുന്നതിൽ മുൻനിരയിൽ റഷീദ് ഉണ്ടായിരുന്നു. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു.

സജിത ആണ് റഷീദിന്റെ ഭാര്യ.
നഴ്‌സിംഗ് വിദ്യാർത്ഥി റസ്‌വിൻ, പ്ലസ് ടൂ വിദ്യാർത്ഥിനി ഫിദ ഫാത്തിമ, എൽ.കെ.ജി വിദ്യാർത്ഥി റയാൻ എന്നിവരാണ് മക്കൾ.

നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നിയമനടപടികൾ നടന്നു വരുന്നു. റഷീദിന്റെ സ്പോൺസറും, ഒരു സഹോദരനും പിന്തുണയുമായി കൂടെയുണ്ട്.

ഊർജ്ജസ്വലനായ ഒരു സാമൂഹ്യപ്രവർത്തകനെയാണ് റഷീദിന്റെ മരണത്തോടെ നഷ്ടമായത് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു. റഷീദിന്റെ മരണത്തിൽ കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026