l o a d i n g

ഗൾഫ്

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2: ഫൈനലില്‍ അല്‍-നസറിന് തോല്‍വി; കിരീടം സ്വന്തമാക്കി ഗാംബ ഒസാക്ക

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 17, 2026

റിയാദ്- അല്‍-അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ആവേശകരമായ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2 ഫൈനല്‍ മത്സരത്തില്‍ സൗദി ക്ലബ്ബായ അല്‍-നസറിന് തോല്‍വി. ജപ്പാനില്‍ നിന്നുള്ള കരുത്തരായ ഗാംബ ഒസാക്ക ഏകപക്ഷീയമായ ഒരു ഗോളിനാണ് അല്‍-നസറിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍, 29-ാം മിനിറ്റില്‍ ഡെനിസ് ഹുമെറ്റ് നേടിയ ഗോള്‍ ഗാംബ ഒസാക്കയ്ക്ക് വിജയവും കിരീടവും സമ്മാനിക്കുകയായിരുന്നു.

മത്സരത്തില്‍ ഉടനീളം നിരവധി മികച്ച ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ജാപ്പനീസ് പ്രതിരോധം തകര്‍ത്ത് സമനില ഗോള്‍ നേടാന്‍ അല്‍-നസറിന് സാധിച്ചില്ല. അല്‍-അവ്വാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ 25,000-ത്തോളം വരുന്ന അല്‍-നസര്‍ ആരാധകര്‍ മത്സരത്തിന്റെ അവസാന നിമിഷം വരെ തങ്ങളുടെ ടീമിനായി ആവേശത്തോടെ നിലകൊണ്ടു. തോല്‍വിയോടെ ഈ ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയുള്ള അല്‍-നസറിന്റെ കുതിപ്പിനാണ് ഫൈനലില്‍ വിരാമമായത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുടെ ചരിത്രത്തില്‍ അല്‍-നസര്‍ റണ്ണേഴ്‌സ്-അപ്പ് (രണ്ടാം സ്ഥാനം) ആകുന്നത് ഇത് മൂന്നാം തവണയാണ്. ഇതിനുമുമ്പ് 1991-ലെ കപ്പ് വിന്നേഴ്‌സ് കപ്പിലും, 1995-ലെ ചാമ്പ്യന്‍സ് ലീഗിലുമാണ് ടീം ഇതിന് മുന്‍പ് ഫൈനലില്‍ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായത്. 2025-2026 സീസണിലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫൈനലിലെ ഈ പരാജയം ടീമിന് വലിയ തിരിച്ചടിയായി.

ഈ സീസണില്‍ മറ്റൊരു കിരീടവും നേടാനാകാതിരുന്ന അല്‍-നസറിന് ഇനി ഈ വര്‍ഷം സ്വന്തമാക്കാന്‍ ബാക്കിയുള്ളത് സൗദി ലീഗ് കിരീടം മാത്രമാണ്. വരും വ്യാഴാഴ്ച നടക്കുന്ന ഫൈനല്‍ റൗണ്ട് മത്സരത്തില്‍ ദമക് ക്ലബ്ബുമായി അല്‍-നസര്‍ ഏറ്റുമുട്ടും. സീസണ്‍ കിരീടത്തോടെ അവസാനിപ്പിക്കാന്‍ അല്‍-നസറിന് ഈ മത്സരത്തിലെ വിജയം അത്യന്താപേക്ഷിതമാണ്.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026