l o a d i n g

ഗൾഫ്

സൗദിയില്‍ സംഭാവന ശേഖരണത്തിന് പുതിയ നിയമാവലി; ഡിജിറ്റല്‍ ചാനലുകള്‍ക്കും പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ക്കും മന്ത്രിസഭയുടെ അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 16, 2026

റിയാദ്- സൗദി അറേബ്യയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് പൊതു ആവശ്യങ്ങള്‍ക്കുമായി സംഭാവനകള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമാവലിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് രാജ്യത്തിനകത്ത് ലൈസന്‍സുള്ള ബാങ്കുകളില്‍ സംഭാവന ശേഖരണത്തിനായി മാറ്റിവെച്ചിട്ടുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ക്ക് മാത്രമേ ഇനിമുതല്‍ നിയമസാധുത ഉണ്ടായിരിക്കുകയുള്ളൂ. അതോടൊപ്പം വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ദേശീയ സംഭാവന പ്ലാറ്റ്ഫോമുകള്‍, എടിഎമ്മുകള്‍, എസ്എംഎസ് സേവനങ്ങള്‍, പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷീനുകള്‍ എന്നിവയുള്‍പ്പെടെ സംഭാവനകള്‍ നല്‍കാന്‍ അനുമതിയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളും പുതിയ നിയമത്തില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പണത്തിന്റെ ലക്ഷ്യം, ഗുണഭോക്താക്കള്‍, വിതരണ രീതി എന്നിവയും ഇതില്‍ വ്യക്തമാക്കുന്നു.

പുതിയ നിബന്ധനകള്‍ പ്രകാരം ലൈസന്‍സുള്ള ഒരു സ്ഥാപനത്തിന് സംഭാവന ശേഖരണ കാമ്പയിന്‍ നടത്തണമെങ്കില്‍ ലൈസന്‍സിങ് അതോറിറ്റിക്ക് മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം. സ്ഥാപനം രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍, കാമ്പയിന്‍ നടത്താനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം, ആവശ്യമെങ്കില്‍ ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി പത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ കാമ്പയിനായി നീക്കിവെച്ച അംഗീകൃത ബാങ്ക് അക്കൗണ്ട് നമ്പറും സ്ഥാപനത്തിന്റെ ഏകദേശ ബജറ്റും ഇതോടൊപ്പം വെളിപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്.

കാമ്പയിന്റെ ഉദ്ദേശ്യം, കാലയളവ്, ശേഖരിക്കാന്‍ ഉദ്ദേശിക്കുന്ന തുക, അത് വിതരണം ചെയ്യാനുള്ള പ്ലാന്‍, കൃത്യമായി ഗുണഭോക്താക്കളിലേക്ക് തുക എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കാനുള്ള സംവിധാനം എന്നിവ അടങ്ങിയ സമഗ്രമായ ഒരു ചട്ടക്കൂട് അതോറിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കാമ്പയിനും ഫണ്ട് വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്ന സൗദി പൗരന്മാരുടെ പേരുകള്‍ ഇതില്‍ വ്യക്തമാക്കണം. കാമ്പയിന്റെ പ്രചാരണ ചെലവുകളും, നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാനാണ് തുക ശേഖരിക്കുന്നതെങ്കില്‍ അതിന്റെ സാമ്പത്തിക ലാഭസാധ്യതയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടും നല്‍കണം. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ സ്ഥാപനത്തിന്റെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, കാമ്പയിന്റെ ലക്ഷ്യം, ഗുണഭോക്താക്കള്‍, ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ തീയതികള്‍, സ്ഥാപനത്തിന്റെ പ്രധാന കേന്ദ്രത്തിന്റെയും ബ്രാഞ്ചുകളുടെയും വിലാസം എന്നിവ പൊതുവായി വ്യക്തമാക്കും.

വസ്തുക്കളായോ മറ്റ് സാമഗ്രികളായോ ലഭിക്കുന്ന സംഭാവനകള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ആവശ്യമായ അനുമതി നേടിയിരിക്കണം. ലൈസന്‍സുള്ള സ്ഥാപനത്തിന്റെ അനുമതിയില്ലാതെയും, ശേഖരണ സ്ഥലങ്ങളെക്കുറിച്ചും പ്രചാരണ രീതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കാതെയും ഔദ്യോഗിക ആസ്ഥാനങ്ങള്‍ക്കോ ബ്രാഞ്ചുകള്‍ക്കോ പുറത്തുനിന്ന് ഇത്തരം സംഭാവനകള്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. വിദേശത്തുനിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതി അപേക്ഷകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കാമ്പയിന്റെ ലക്ഷ്യവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമിതിക്ക് കൈമാറേണ്ടതുണ്ട്.

നിശ്ചിത തുക സമാഹരിച്ചു കഴിഞ്ഞാലോ അല്ലെങ്കില്‍ കാമ്പയിന്‍ കാലാവധി അവസാനിച്ചാലോ ലൈസന്‍സുള്ള സ്ഥാപനം ഉടന്‍ തന്നെ ബന്ധപ്പെട്ട അതോറിറ്റിയെ വിവരം അറിയിക്കണം. കൃത്യമായ കാരണങ്ങളും ശേഖരിച്ച തുകയുടെ വിശദാംശങ്ങളും ബോധ്യപ്പെടുത്തിയാല്‍ കാമ്പയിന്‍ ആരംഭിക്കുന്നതിന് മുന്‍പോ നടപ്പിലാക്കുന്നതിനിടയിലോ അത് റദ്ദാക്കാനും അനുമതിയുണ്ട്. ആവശ്യമായ അനുമതികളോടെ ദേശീയ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും ഡിജിറ്റല്‍ ചാനലുകള്‍ വഴിയും ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ പരസ്യം നല്‍കിയും സംഭാവനകള്‍ അഭ്യര്‍ത്ഥിക്കാം. ശേഖരിച്ച തുക ഏത് ആവശ്യത്തിനാണോ വാങ്ങിയത് അതിന് തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട ലക്ഷ്യം നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍, ആ തുക ആരോഗ്യ-വിദ്യാഭ്യാസ പ്രൊജക്റ്റുകള്‍ക്കോ ഇന്‍ഫ്രാസ്ട്രക്ചര്‍ സഹായങ്ങള്‍ക്കോ ഉള്‍പ്പെടെയുള്ള മറ്റ് ചാരിറ്റി ആവശ്യങ്ങള്‍ക്കായി അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ മാറ്റി ഉപയോഗിക്കാനുള്ള സംവിധാനവും പുതിയ നിയമത്തിലുണ്ട്.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026